play-sharp-fill
മരുമകൾ കരിങ്കല്ല് കൊണ്ട് ഭർതൃമാതാവിന്റെ തലയ്ക്കടിച്ച സംഭവം ; ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു

മരുമകൾ കരിങ്കല്ല് കൊണ്ട് ഭർതൃമാതാവിന്റെ തലയ്ക്കടിച്ച സംഭവം ; ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു

സ്വന്തം ലേഖകൻ

കൊല്ലം: മരുമകൾ കരിങ്കല്ല് കൊണ്ട് തലയ്ക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭർതൃമാതാവ് മരിച്ചു. കൊല്ലം വെണ്ടാർ അമ്പാടിയിൽ രമണിയമ്മ (68) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രമണിയമ്മ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഉച്ചയുറക്കത്തിനായി കിടന്ന ഭർതൃമാതാവിനെ മരുമകൾ പാറക്കല്ലു കൊണ്ട് തലയ്ക്കിടിക്കുകയായിരുന്നു. മരുമകൽ ഗിരിതകുമാരിയാണ് ഭർതൃമാതാവിന്റെ തലയ്ക്ക് കരിങ്കല്ല് കൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചത്. നിലവിളി കേട്ട് പരിസരവാസികൾ ഓടികൂടിയെങ്കിലും വാതിലുകൾ അടഞ്ഞ നിലയിലായിരുന്നു. ബന്ധുക്കൾ ഉൾപ്പെടെ അടുക്കള വാതിൽ തല്ലിത്തുറന്ന് അകത്തു കയറിയപ്പോൾ തലപൊട്ടി ചോരയിൽ കുളിച്ച നിലയിലായിരുന്നു രമണിയമ്മ. ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലായിരുന്ന രമണിയമ്മ ഇന്ന് മരിക്കുകയായിരുന്നു. സംഭവത്തിൽ ഗിരിതകുമാരിയ്‌ക്കെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. ഗിരിതകുമാരി ഇപ്പോൾ റിമാന്റിലാണ്.