
തൃശൂർ : തൃശൂർ നഗരത്തിലൂടെ ഓപ്പൺ ഡബിൾ ഡക്കറിൽ വടക്കുംനാഥനെ ചുറ്റിക്കാണാൻ അവസരമൊരുക്കി കെഎസ്ആർടിസി. പുത്തൂർ സൂവോളജിക്കൽ പാർക്കിലേക്കുള്ള ബസിന്റെ ട്രയൽ റൺ തുടങ്ങി.
ആദ്യ യാത്രയിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറും റവന്യു വകുപ്പ് മന്ത്രി കെ രാജനും ഒപ്പം ചേർന്നു. തൃശൂരിന് അഭിമാനമായി വരുന്ന ഈ ബസ് നൽകിയതിന് കെഎസ്ആർടിസിക്കു കെ രാജൻ നന്ദി പറഞ്ഞു.