
കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസ് ; പ്രതി ജോർജ് കുര്യനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു ; കുറ്റപത്രം സമർപ്പിക്കുന്നത് ഇരട്ട കൊലപാതകം നടന്ന് 85 ദിവസത്തിനുള്ളിൽ
സ്വന്തം ലേഖിക
കാഞ്ഞിരപ്പള്ളി: സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. സംഭവം നടന്ന് 85-ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതി കരുതിക്കൂട്ടി കൊലപാതകം നടത്തിയെന്നാണു കുറ്റപത്രത്തിൽ പറയുന്നത്.
ഇതിനൊപ്പം വീടുകയറി ആയുധവുമായി അക്രമം നടത്തുക, ഭീഷണിപ്പെടുത്തുക, അസഭ്യം പറയുക, ലൈൻസുള്ള തോക്ക് കൊലപാതകത്തിന് ഉപയോഗിച്ചതിന് ആർമ്സ് ആക്ട് പ്രകാരവുമാണു കേസെടുത്തിരിക്കുന്നത്.സംഭവത്തിൽ പ്രതിയായ കരിന്പനാൽ ജോർജ് കുര്യനെ കസ്റ്റഡിയിൽ വച്ചുതന്നെ വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കുറ്റപത്രം സമർപ്പിച്ചത്.കഴിഞ്ഞ മാർച്ച് എട്ടിനായിരുന്നു സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വത്തുതർക്കത്തെത്തുടർന്ന് അനുജൻ മണ്ണാറക്കയം കരിന്പനാൽ രഞ്ജു കുര്യൻ (49), മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യൂസ് സ്കറിയ (പൂച്ചക്കല്ലിൽ രാജു-78) എന്നിവരെ ജോർജ് കുര്യൻ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
സംഭവസ്ഥലത്തു തന്നെ ജോർജ് കുര്യനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ, കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ റിജോ പി ജോസഫ് , മുണ്ടക്കയം എസ്എച്ച്ഒ ഷൈൻകുമാർ എന്നിവർക്കായിരുന്നു അന്വേഷണ ചുമതല.