
തട്ടുകടയിൽ നിന്നും കിട്ടാറുള്ള തട്ടു ദോശക്ക് കുറച്ചധികം രുചിയുണ്ട് എന്ന് നമ്മളിൽ പലർക്കും തോന്നാറുള്ളത് ആയിരിക്കും. അവർ എന്ത് സീക്രട്ട് ചേരുവയാണ് അതിൽ ഉപയോഗിക്കുന്നത് എന്ന് ചിന്തിച്ച് തല പുകയ്ക്കുന്നവർക്ക് തീർച്ചയായും അതേ സ്വാദോടു കൂടി വീട്ടിലും തട്ടുദോശ തയ്യാറാക്കി എടുക്കുന്നതിന് ആവശ്യമായ ഒരു റെസിപ്പി വിശദമായി മനസ്സിലാക്കാം.
ആവശ്യമായ സാധനങ്ങൾ
പച്ചരി – 3 കപ്പ്
ഉഴുന്ന് – മുക്കാൽ കപ്പ്
ഉലുവ – 1 സ്പൂൺ
ചോറ് – 2 സ്പൂൺ
തയ്യാറാക്കുന്ന വിധം
പച്ചരിയും ഉഴുന്നും വേറെ വേറെ കുതിരാനിടുക . ഉഴുന്നിന്റെ കൂടെ ഉലുവയും ചേർക്കുക .നാല‍് മണിക്കൂർ കഴിയുമ്പോൾ അധികം വെള്ളം ചേർക്കാതെ ഓരോന്നും അരച്ചെടുക്കുക. ഉഴുന്ന് അരക്കുന്ന കൂട്ടത്തിൽ ചോറും ചേർക്കാം. എല്ലാം കൂടി മിക്സ് ചെയ്തു രാത്രി മുഴുവൻ പുളിക്കാൻ വെച്ച് രാവിലെ ഉപ്പു ചേർത്ത് ചുട്ടെടുക്കാം. കുട്ടി ദോശ ആവുമ്പോൾ അധികം പരത്തേണ്ട ആവശ്യമില്ല.