നല്ല ക്രിസ്പി ദോശ വേണോ ഇങ്ങനെ മാത്രം ചെയ്താൽ മതി

Spread the love

മൊരിഞ്ഞ ദോശയും തേങ്ങാ ചമ്മന്തിയു സാമ്പാറും ഉണ്ടെങ്കിൽ സംഗതി ഉഷാറായി. ദോശയും ഇഡ്ഡലിയുമൊക്കെ മിക്കവർക്കും പ്രിയമാണ്. നല്ല കിടിലൻ ക്രിസ്പി ദോശ ഉണ്ടാക്കാൻ നോക്കാം.ഏത് തരം ദോശയാണെങ്കിലും അത് ക്രിസ്പിയായി ഇരിക്കുമ്പോഴാണ് രുചി കൂടുന്നത്. എന്നാൽ പലപ്പോഴും നാം വിചാരിക്കുന്നത് പോലെ ദോശ ഉണ്ടാക്കാൻ കഴിയണമെന്നില്ല. ദോശ തയ്യാറാക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല കിടിലൻ ക്രിസ്പി ദോശ ഉണ്ടാകാൻ കഴിയും. എങ്ങനെയെന്ന് നോക്കാം.

video
play-sharp-fill

ഇഡ്ഡലി അരി – മൂന്ന് കപ്പ്
ഉഴുന്ന് പരിപ്പ് – 3/4 കപ്പ്
ഉലുവ – ഒരു ടീസ്പൂൺ
കടലപരിപ്പ് – രണ്ട് ടീസ്പൂൺ
ദോശ നല്ല ക്രിസ്പി ആയി വരാൻ കടലപ്പരിപ്പ് സഹായിക്കുന്നു. ഉലുവ നല്ലൊരു മണവും ദോശയ്ക്ക് നൽകും. ഇവയെല്ലാം ചേർത്ത് കഴുകിയതിന് ശേഷം എട്ടുമണിക്കൂർ കുതിർക്കാൻ വയ്ക്കുക. നല്ലവണ്ണം കുതിർന്ന ശേഷം അരച്ച് എട്ടുമണിക്കൂർ പുളിച്ചുപൊങ്ങാൻ വയ്ക്കുക. അരച്ച ഉടനെ ഉപ്പ് ചേർത്താൽ വേഗത്തിൽ പുളിക്കാൻ സഹായിക്കും.

നന്നായി പൊങ്ങി വന്ന ദോശമാവിലേക്ക് ആവശ്യത്തിന് ഉപ്പും 1/2 ടീസൂൺ പഞ്ചസാരയും കൂടി ചേർക്കുക.ഇത് ദോശയ്ക്ക് നല്ല കളറും രുചിയും നൽകും. ദോശ സോഫ്റ്റ് ആകാൻ അരയ്ക്കുമ്പോൾ ചോറ് അല്ലെങ്കിൽ അവിൽ ചേർക്കുന്നത് നല്ലതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ചോറ് അമിതമായാൽ ദോശ ക്രിസ്പിയായിരിക്കില്ല. ദോശ ഉണ്ടാക്കുമ്പോൾ ദോശക്കല്ലിൽ ആദ്യം കുറച്ച് വെള്ളം തളിച്ച് ഒന്ന് തുടയ്ക്കുക. ഇത് ചൂട് അധികമാകാതെ ഇരിക്കാൻ സഹായിക്കും. ദോശമാവ് കല്ലിൽ ഒഴിച്ച് പരത്തിയ ശേഷം അതിന് മുകളിൽ വേണം എണ്ണ തടവാൻ. ഇത് ദോശയെ ക്രിസ്പി ആക്കുന്നു.