ദോശ ഉണ്ടാക്കുമ്പോള്‍ കല്ലില്‍ ഒട്ടിപിടിക്കുന്നുണ്ടോ? എങ്കിൽ ഈ മൂന്ന് വഴികളില്‍ ഏതെങ്കിലും ഒന്നു പരീക്ഷിച്ചു നോക്കൂ…!

Spread the love

കോട്ടയം: പുതിയ ദോശക്കല്ല് വാങ്ങിയാല്‍ മിക്കവരും നേരിടുന്ന പ്രധാന പ്രശ്നം ദോശ കല്ലില്‍ ഒട്ടിപ്പിടിക്കുന്നത്. ഇനി കല്ലില്‍ ഒട്ടിപിടിക്കാതെ‌‌‌ ദോശ എടുക്കാം.

video
play-sharp-fill

ഈ 3 വഴികളില്‍ ഏതെങ്കിലും ഒന്നു പരീക്ഷിച്ചു നോക്കൂ. ക്രിസ്പിയായ കനം കുറഞ്ഞ ദോശ ഈ ടിപ്പുകള്‍ ഉപയോഗിച്ചു ട്രൈ ചെയ്യാം. ആദ്യം തന്നെ ദോശക്കല്ലു നന്നായി വെള്ളത്തില്‍ കഴുകി എടുക്കുക.

ദോശക്കല്ല് ചൂടാകുമ്പോള്‍ വെള്ളം തളിച്ച ശേഷം കുറച്ചു നല്ലെണ്ണ കല്ലില്‍ തേച്ചു കൊടുക്കുക. ഇനി ദോശ കല്ലില്‍ പരത്തി കൊടുക്കാവുന്നതാണ്. ഒട്ടും ഒട്ടിപിടിക്കാതെ ദോശ എടുക്കാൻ സാധിക്കും. സവാള തൊലി കളയാതെ രണ്ടായി മുറിച്ച ശേഷം ഒരു കഷ്ണത്തില്‍ ഫോർക് കുത്തി കൊടുക്കുക. ചൂടായ ദോശക്കല്ലില്‍ സവാള തേച്ചു കൊടുത്ത ശേഷം ദോശ പരത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൂടായ ദോശക്കല്ലില്‍ കുറച്ചു വെള്ളം തളിച്ച ശേഷം മാത്രം ദോശ ചുടുക. ഇത് കല്ലിന്റെ ചൂടിനെ ക്രമീകരിച്ചു ദോശ ഒട്ടിപിടിക്കാതെ നന്നായി ഉണ്ടാക്കി എടുക്കുവാൻ സഹായിക്കും. കുടംപുളി മുന്നാല് അല്ലി എടുക്കാം. അത് വെള്ളത്തില്‍ അലിയിച്ച്‌ നല്ലതുപോലെ ഉടച്ച്‌ എടുക്കണം. ശേഷം മിക്സിയില്‍ പേസ്റ്റ് പരുവത്തിന് അരച്ചെടുക്കാം.

ദോശക്കല്ല് അടുപ്പില്‍ വച്ച്‌ ചൂടാകുമ്പോള്‍ ഈ അരച്ച കൂട്ട് അതിലേക്ക് ഒഴിച്ച്‌ നന്നായി തിളപ്പിക്കാം. ശേഷം തീ അണയ്ക്കാം. 10 മിനിറ്റ് ദോശക്കല്ലില്‍ വച്ചതിന് ശേഷം കഴുകി കളയാം. ഉടൻ തന്നെ ദോശ ഉണ്ടാക്കി നോക്കൂ, നല്ല ക്രിസ്പിയായി ദോശ ഉണ്ടാക്കാം.