play-sharp-fill
മുടി വളരാന്‍ ദോശയും ചമ്മന്തിയും ; ഒരു സിംപിള്‍ ദോശയുടെയും ചമ്മന്തിയുടെയും റെസിപ്പി അറിഞ്ഞിരിക്കാം ; വേണ്ടത് വെറും നാല് ചേരുവകള്‍ മാത്രം

മുടി വളരാന്‍ ദോശയും ചമ്മന്തിയും ; ഒരു സിംപിള്‍ ദോശയുടെയും ചമ്മന്തിയുടെയും റെസിപ്പി അറിഞ്ഞിരിക്കാം ; വേണ്ടത് വെറും നാല് ചേരുവകള്‍ മാത്രം

സ്വന്തം ലേഖകൻ

ദോശയും ചമ്മന്തിയും മുടി വളരാന്‍ സഹായിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? മുടി കൊഴിച്ചില്‍, അകാലനര തുടങ്ങി മുടിയുടെ ആരോഗ്യത്തെ ചൊല്ലി നിരവധി പ്രശ്‌നങ്ങളാണ് പലര്‍ക്കും. ഇതിന് പ്രധാന കാരണം, നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ്. ഇപ്പോഴിതാ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പോഷകാഹാര വിദഗ്ധയായ രച്‌ന മോഹന്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഒരു സിംപിള്‍ റാഗി ദോശയുടെയും തേങ്ങ-കടല ചമ്മന്തിയുടെയും റെസിപ്പി ഒന്ന് നോക്കിയാലോ.

വെറും നാല് ചേരുവകള്‍ കൊണ്ട് തെയ്യാറാക്കുന്ന ഈ ദോശയും ചമ്മന്തിയും മുടിയുടെ ആരോഗ്യത്തിന് മികച്ചതാണെന്ന് രച്‌ന പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. റാഗി, കടല (ചിക്പീ), തൈര്, തേങ്ങ എന്നിവയാണ് പ്രധാന ചേരുവകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

  • റാഗി

ഇരുമ്പ്, കാല്‍സ്യം, അമിനോ ആസിഡുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയ റാഗി തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്താനും മുടി കൊഴിച്ചില്‍ കുറയ്ക്കുകയും മുടി ആരോഗ്യത്തോടെ വളരാന്‍ അനുവദിക്കുകയും ചെയ്യുന്നു.

  • കടല

പ്രോട്ടീന്‍, സിങ്ക് എന്നിവ ധാരാളം അടങ്ങിയ കടല മുടിയുടെ ഫോളിക്കുകള്‍ ആരോഗ്യമുള്ളതാക്കുകയും ആരോഗ്യമുള്ള മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു.

  • തൈര്

പ്രോബയോകിട്‌സും പ്രോട്ടീനും ധാരാളം അടങ്ങിയ തൈര് സ്‌കാല്‍പ്പിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. മുടികൊഴിച്ചിലിന് കാരണമാകുന്ന താരന്‍ കുറയ്ക്കാനും വീക്കം ഒഴിവാക്കാനും ഇത് സഹായിക്കും.

  • നാളികേരം

ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും ധാരാളം അടങ്ങിയ നാളികേരം മുടിയെ ബലപ്പെടുത്താനും മുടിപൊട്ടിപ്പോകുന്നത് തടയുകയും ചെയ്യും.

https://www.instagram.com/fit.with.rachna/?utm_source=ig_embed&ig_rid=461c5790-e1f7-4058-9b67-48ef69d63778

റാഗി ദോശ മാവ് കുഴച്ച് ദോശക്കല്ലില്‍ ഒഴിച്ച ശേഷം അല്‍പം നെയ് കൂടി ചേര്‍ക്കാം. വ്യക്തികളുടെ ഇഷ്ടമനുസരിച്ച് ദോശയില്‍ ക്യാരറ്റ്, തക്കാളി, ക്യാബേജ് എന്നിവ ടോപ്പിങ്ങിനായി ഉപയോഗിക്കാം. ചൂടോടെ ദോശ ചുട്ടെടുക്കാം.

ശേഷം ഒരു ബ്ലെന്‍ഡറില്‍ വറുത്ത് വെച്ചിരിക്കുന്ന കടല, തേങ്ങ ചിരകിയത്, ഇഞ്ചി, പച്ചമുളക്, തൈര് എന്നിവ ചേര്‍ത്ത് ബ്ലെന്‍ഡ് ചെയ്തെടുക്കാം. തുടര്‍ന്ന് ചമ്മന്തിയില്‍ കടുക് വറുത്ത് ഒഴിച്ച് ദോശയ്ക്കൊപ്പം കഴിക്കാം.