
കോട്ടയം: സ്വപ്നങ്ങളോടെ തുടങ്ങുന്ന പല ദാമ്പത്യങ്ങളും സ്ത്രീപീഡനം, ഗാർഹിക പീഡനം, വൈകാരിക ചൂഷണം തുടങ്ങിയവയിലൂടെ പേടിസ്വപ്നങ്ങളായി മാറുമ്പോൾ നിരാശയിൽ മുങ്ങുന്ന പല സ്ത്രീകളും ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നു.
മലയാളം ദൂരദർശനിൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച് സംപ്രേഷണം തുടരുന്ന “ധീര” എന്ന പരമ്പരയുടെ പ്രസക്തി ഇവിടെ ആരംഭിക്കുന്നു.
നിയമത്തിൻ്റെ വഴിയിൽ കൈ പിടിച്ച് കോടതി മുറികളിൽ നീതി ലഭിക്കുന്നതിനും അതിലൂടെ ഓരോ സ്ത്രീക്കും പ്രതീക്ഷയുടെ വെളിച്ചം പകരുന്നതിനും നിങ്ങൾ ഒറ്റയ്ക്കല്ലെന്നും നിങ്ങളുടെ ശബ്ദം ഉയർത്താനും തിരിച്ചു പോരാടാനും വീണ്ടും എഴുന്നേറ്റ് നിവർന്ന് നില്ക്കാനും തക്ക വിധത്തിൽ സ്ത്രീകളെ ശാക്തീകരിക്കുന്ന സന്ദേശവുമായാണ് തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7.30 മണിക്ക് ധീര എത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദിനേശ് പണിക്കർ,കെ കെ മേനോൻ,പയ്യന്നൂർ മുരളി, സന്തോഷ് ശശിധരൻ, അഭിജിത്, മിഥുൻ,ബ്രഷ്നേവ്, സാജു ആറ്റിങ്ങൽ, വിനായക്, നിഹാസ്, അർച്ചന മേനോൻ, ശ്രീകല ശശിധരൻ, രക്ഷാരാജ്, ഐശ്വര്യ സുരേഷ്, ലക്ഷ്മി, ബാലഗോപാൽ, ദിവ്യ ശ്രീധർ, സിന്ധു ശിവസൂര്യ, മഞ്ജു സുഭാഷ്, മനീഷ , ശിവാനി, വിജയകുമാരി, ബീന സുനിൽ, ആശ നായർ, മല്ലിക റാണി, വൈഗ വിജയ്, ശ്രീലക്ഷ്മി എന്നിവരാണ് പമ്പരയിൽ അഭിനയിക്കുന്നത്. അജയ് തുണ്ടത്തിലാണ് പിആർഓ.



