അലക്ഷ്യമായി തുറന്ന കാറിന്റെ ഡോർ തട്ടി റോഡിൽ തലയടിച്ച് വീണ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

Spread the love

സ്വന്തം ലേഖകൻ

തലയോലപ്പറമ്പ്: ടയർ പഞ്ചറായതിനെ തുടർന്ന് റോഡരികിൽ നിർത്തിയ കാറിന്റെ ഡോര്‍ അലക്ഷ്യമായി തുറക്കുന്നതിനിടെ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തലയോലപ്പറമ്പ് ഇറുമ്പയം തണ്ണിപ്പള്ളി ആനവേലില്‍ ഏ.കെ നാരായണന്റെ മകന്‍ അരുണ്‍കുമാര്‍ (കണ്ണന്‍ 33 ) ആണ് മരിച്ചത്.ഇ.കോം എക്‌സ്പ്രസ്സ് പ്രൈവറ്റ് ലിമിറ്റഡ് കേരളയുടെ എച്ച് ആര്‍ മാനേജരായ യുവാവ് വീട്ടില്‍ നിന്നും എറണാകുളത്തെ ഓഫീസില്‍ ബൈക്കില്‍ പോകുന്നതിനിടെ തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡില്‍ ഗവ. ആര്‍ട്‌സ് കോളേജിന് സമീപം രാവിലെ 9 മണിയോടെയാണ് അപകടം . റോഡിലേക്ക് കയറി വന്ന കാറിന്റെ വീല്‍ പഞ്ചറായതിനെ തുടര്‍ന്ന് ഡോര്‍ തുറന്ന് ഇറങ്ങുമ്പോള്‍ ഡോര്‍ അരുണ്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ തട്ടുകയായിരുന്നു . റോഡില്‍ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃപ്പൂണിത്തറ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. അമ്മ തിലോത്തമ്മ(വടയാര്‍,വാഴമന തുണ്ടത്തില്‍ കുടുംബാംഗം). സംസ്‌ക്കാരം നടത്തി.