ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ‘ഡോണ്‍ 3’യില്‍ നിന്നും പിന്മാറി; രണ്‍വീറിനെതിരെ 40 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമ്മാതാക്കള്‍

Spread the love

മുംബൈ: ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ഡോണ്‍ 3 യില്‍ നിന്നും രണ്‍വീർ സിങ്ങ് പിന്മാറിയതിന് പിന്നാലെ താരത്തിനെതിരെ 40 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമ്മാതാക്കള്‍ രംഗത്തെത്തിയതായി റിപ്പോർട്ട്.

video
play-sharp-fill

ധുരന്ദർ വമ്പൻ വിജയമായതോടെയാണ് രണ്‍വീർ ഡോണ്‍ 3 യില്‍ നിന്നും പിന്മാറിയതെന്നാണ് പറയപ്പെടുന്നത്.

രണ്‍വീർ പിന്മാറിയതോടെ തങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും ആസൂത്രണം, മറ്റ് കാര്യങ്ങള്‍ക്കുള്ള കാലതാമസം എന്നിവ ചൂണ്ടിക്കാട്ടിയാണ് എക്സല്‍ എന്റർടെയ്ൻമെന്റ് പറയുന്നത്.
തിരക്കഥയില്‍ തൃപ്തനല്ലാത്ത കൊണ്ടാണ് സിനിമയില്‍ നിന്ന് പിന്മാറുന്നതെന്നാണ് രണ്‍വീർ നേരത്തെ വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ദർ രണ്ടാം ഭാഗവുമായി എത്തുകയാണ്. മാർച്ച്‌ 19 നാണ് ചിത്രത്തിന്റെ റിലീസ്. ‘ധുരന്ദർ’ തിയേറ്ററിലുംആഗോള തലത്തില്‍ 1300 കോടിയോളം നേടിയ ചിത്രം കഴിഞ്ഞ വർഷത്തെ വമ്പൻ ഹിറ്റുകളില്‍ ഒന്ന് കൂടിയായിരുന്നു ധുരന്ദർ. ഒടിടിയിലും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് നേടിയത്.