സുപ്രിംകോടതി വിധിയെ വെല്ലുവിളിച്ച് ഡൊണാൾഡ് ട്രംപ്;150 ദിവസത്തേക്ക് ആഗോളതലത്തിൽ 10% താരിഫ് ചുമത്തി; ഇന്ത്യ-യുഎസ് വ്യാപാരകരാറിൽ മാറ്റമുണ്ടാകില്ലെന്ന് ട്രംപ്

Spread the love

വാഷിങ്ടൻ:പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീംകോടതി വിധിക്കെതിരെ ആഞ്ഞടിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിധി നിരാശാജനകമെന്നും ബദൽ നിയമങ്ങളുപയോഗിച്ച് ഇറക്കുമതി തീരുവകൾ പുനഃസ്ഥാപിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു

video
play-sharp-fill

150 ദിവസത്തേക്ക് ആഗോളതലത്തിൽ 10% പകരച്ചുങ്കം ഏർപ്പെടുത്തുമെന്നു പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

നിലവിലുള്ള തീരുവകൾക്കു പുറമേയാണ് ഇതെന്നും ട്രംപ് പറഞ്ഞു. 1974ലെ വ്യാപാര നിയമപ്രകാരമാണ് ഉത്തരവെന്നും വ്യക്തമാക്കി. ഇന്ത്യയ്‌ക്കു മേലുള്ള പകരച്ചുങ്കം 18 ശതമാനമായി തുടരുമെന്ന് ട്രംപ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൻ തീരുവ ചുമത്തുമെന്നു മുന്നറിയിപ്പു നൽകി ഇന്ത്യ–പാക്ക് യുദ്ധം ഉൾപ്പെടെ 5 യുദ്ധങ്ങൾ നിർത്തിച്ചെന്ന വാദം ട്രംപ് ആവർത്തിച്ചു. ഇന്ത്യയുമായും നരേന്ദ്ര മോദിയുമായും തനിക്കു നല്ല ബന്ധമാണെന്നും പറഞ്ഞു.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ട്രംപ് ഏർപ്പെടുത്തിയ അധിക തീരുവയും പകരച്ചുങ്കവുമാണ് യുഎസ് സുപ്രീംകോടതി റദ്ദാക്കിയത്. ട്രംപിന്റെ നടപടി നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ നിർണായക നടപടി.

1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (ഐഇഇപിഎ) തീരുവകൾ പ്രഖ്യാപിക്കാനായി പ്രയോഗിച്ചതിലൂടെ ട്രംപ് അധികാരപരിധി ലംഘിച്ചെന്ന യുഎസ് കോർട്ട് ഓഫ് ഇന്റർനാഷനൽ ട്രേഡിന്റെ വിധി സുപ്രീം കോടതി ശരിവച്ചു. ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഐഇഇപിഎ നിയമം.

ഐഇഇപിഎ ഉപയോഗിച്ച് ഏകപക്ഷീയമായി നികുതികൾ അടിച്ചേൽപ്പിക്കാൻ പ്രസിഡന്റിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. താരിഫ് ചുമത്താനുള്ള അധികാരം യുഎസ് ഭരണഘടന കോൺഗ്രസിനാണ് നൽകിയിട്ടുള്ളതെന്നും ഇക്കാര്യത്തിൽ പ്രസിഡന്റിന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.