
വാഷിംഗ്ടണ്‍: ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി സൂചിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങള്‍ ലക്ഷ്യത്തിനരികെ എന്ന് അവകാശ വാദം. ഇറാനിലെ ഭീകരവാദ ഭരണകൂടം മാറ്റാനുള്ള ശ്രമം ലക്ഷ്യം കൈവരിക്കാൻ പോവുകയാണെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ അവകാശപ്പെട്ടത്.
ഇറാന്റെ സൈനിക ശേഷി ഇല്ലാതെയാക്കുന്നതില്‍ അമേരിക്ക വിജയിച്ചു, ഇറാന്റെ ആണവശേഷി പൂര്‍ണമായും തകര്‍ത്തു. ഇറാന്റെ ഭരണ നേതൃത്വത്തെ ഇല്ലാതെയാക്കി എന്നിങ്ങനെയാണ് ട്രംപ് അവകാശപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ഇറാനുമായി വെടിനിർത്തല്‍ കരാറിലെത്താനുള്ള സാധ്യതയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ക്കുന്നു. ഹോർമൂസ് കടലിടുക്ക്, അത് ഉപയോഗപ്പെടുത്തുന്ന രാഷ്ട്രങ്ങളാണ് സംരക്ഷിക്കേണ്ടതെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു.



