
വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻഷ്യല്‍ നോമിനിയായി പ്രഖ്യാപിച്ചു.
ഇന്നലെ വിസ്കോണ്‍സിനിലെ മില്‍വോക്കീ നഗരത്തില്‍ നടന്ന നാഷണല്‍ കണ്‍വെൻഷനിലായിരുന്നു പ്രഖ്യാപനം. ഒപ്പം മത്സരിക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഒഹായോയില്‍ നിന്നുള്ള ജെ.ജി. വാൻസിനെയും പ്രഖ്യാപിച്ചു.
ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോ സൗത്ത് ഡക്കോട്ട ഗവർണർ ക്രിസ്റ്റി നോയം എന്നിവരെ പിന്തള്ളിയാണ് ജെ.ഡി. വാൻസിനെ തിരഞ്ഞെടുത്തത്. നവംബർ 5നാണ് തിരഞ്ഞെടുപ്പ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം വെടിവയ്പില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ട്രംപ് വെടിയേറ്റ വലതുചെവിയില്‍ വെള്ള നിറത്തിലെ ബാൻഡേജ് ധരിച്ചാണ് കണ്‍വെൻഷനില്‍ പങ്കെടുത്തത്. പരിക്ക് ഗുരുതരമല്ല.
ഫ്ലോറിഡ ഗവർണർ റോണ്‍ ഡിസാന്റിസ്, സൗത്ത് കാരലൈന മുൻ ഗവർണറും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി തുടങ്ങി പാർട്ടിയുടെ മുൻനിര നേതാക്കള്‍ പങ്കെടുക്കുന്ന കണ്‍വെൻഷൻ വ്യാഴാഴ്ച അവസാനിക്കും.