video
play-sharp-fill
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി വിജയിച്ച ട്രംപിനായി കേരളത്തിലും പ്രത്യേക പ്രാർത്ഥന നടത്തിയിരുന്നു ; കാഞ്ഞിരപ്പള്ളി രൂപതയിലെ പഴയിടം സെന്റ് മൈക്കിള്‍സ് ഇടവക ദേവാലയത്തിലാണ് ഒരു മാസം മുൻപ് ട്രംപിനായി പ്രത്യേക നൊവേന പ്രാർത്ഥന നടത്തിയത് ; ഇതൊക്കെ ട്രംപ് അറിയുന്നുണ്ടോ?

അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി വിജയിച്ച ട്രംപിനായി കേരളത്തിലും പ്രത്യേക പ്രാർത്ഥന നടത്തിയിരുന്നു ; കാഞ്ഞിരപ്പള്ളി രൂപതയിലെ പഴയിടം സെന്റ് മൈക്കിള്‍സ് ഇടവക ദേവാലയത്തിലാണ് ഒരു മാസം മുൻപ് ട്രംപിനായി പ്രത്യേക നൊവേന പ്രാർത്ഥന നടത്തിയത് ; ഇതൊക്കെ ട്രംപ് അറിയുന്നുണ്ടോ?

കോട്ടയം :അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി വിജയിച്ചിരിക്കുകയാണ് ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെ പരാജയപ്പെടുത്തിയാണ് രണ്ടാം തവണ ട്രംപ് അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്നത്.

ഇന്ത്യയിലും ഒട്ടേറെ പേർ ട്രംപിന്റെ വിജയം ആഗ്രഹിച്ചിരുന്നുവെന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഫലം വരുന്നതിന് മുൻപ് ഡോണള്‍ഡ് ട്രംപിന്റെ വിജയത്തിനായി ഡല്‍ഹിയിലെ ക്ഷേത്രത്തില്‍ പ്രാർത്ഥന നടന്നുവെന്ന റിപ്പോർട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ കേരളത്തിലും ട്രംപിനായി പ്രത്യേക പ്രാർത്ഥന നടന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.

കോട്ടയം കാഞ്ഞിരപ്പള്ളി രൂപതയിലെ പഴയിടം സെന്റ് മൈക്കിള്‍സ് ഇടവക ദേവാലയത്തിലാണ് ഒരു മാസം മുൻപ് ട്രംപിനായി പ്രത്യേക പ്രാർത്ഥനയായ നൊവേന നടന്നത്. ഒക്ടോബർ മൂന്നാം തീയതിയായിരുന്നു 200 രൂപ അടച്ച്‌ ഡോണള്‍ഡ് ട്രംപിനായി നൊവേന ബുക്ക് ചെയ്തത്. പേര് ഡോണള്‍ഡ് ട്രംപ്, സ്ഥലം ഫ്ലോറിഡ, യുഎസ്‌എ എന്നാണ് രസീതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിസ്തുമതത്തിലെ പുരാതന പാരമ്ബര്യത്തിലുള്ള ഭക്തി പ്രാർത്ഥനയാണ് നൊവേന. തുടർച്ചയായി ഒമ്ബത് ദിവസം ആവർത്തിക്കുന്ന ഒരു പ്രാർത്ഥന അല്ലെങ്കില്‍ പ്രാർത്ഥനകളുടെ കൂട്ടമാണ് ഇത്. എന്നിരുന്നാലും, ഇത് ഒരു ദിവസത്തെ തുടർച്ചയായ ഒമ്ബത് മണിക്കൂറുകള്‍ കൊണ്ടും പൂർത്തിയാക്കാം. നൊവെന സമയത്ത്, ഭക്തർ അപേക്ഷകള്‍ സമർപ്പിക്കുന്നു. യേശുക്രിസ്തുവില്‍ നിന്ന് അനുഗ്രഹം തേടുക, കന്യാമറിയം അല്ലെങ്കില്‍ വിശുദ്ധന്മാരോടു പ്രാർത്ഥിക്കുക എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. മുട്ടുകുത്തി പ്രാർത്ഥിക്കുകയോ മെഴുകുതിരികള്‍ കത്തിക്കുകയോ പൂക്കള്‍ അർപ്പിക്കുകയോ ചെയ്യുന്നു.

നേരത്തെ ട്രംപിന്റെ വിജയത്തിന് ഡല്‍ഹിയിലെ ക്ഷേത്രത്തില്‍ ഹിന്ദുസേന പൂജ നടത്തിയ വാർത്ത പുറത്തുവന്നിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു 30 മിനിറ്റ് നീണ്ട പ്രാർത്ഥന നടന്നത്. കിഴക്കൻ ഡല്‍ഹിയിലെ ഒരു ക്ഷേത്രത്തില്‍ പുരോഹിതന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ഏതാനും വർഷങ്ങള്‍ക്ക് മുമ്ബ്, ഡൊണാള്‍ഡ് ട്രംപിന്റെ ജന്മദിനത്തിന് ഡല്‍ഹിയിലെ ജന്തർ മന്തറില്‍ കേക്ക് മുറിച്ച്‌ ആഘോഷിച്ചതും വലിയ വാര്‍ത്തയായിരുന്നു.