
പോൺ താരത്തിന് പണം നൽകിയ കേസ്; ഡോണള്‍ഡ് ട്രംപിൻറെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു..! ‘രാജ്യത്തെ രക്ഷിക്കാൻ ശ്രമിച്ചതാണ് ഞാൻ ചെയ്‌ത കുറ്റമെന്ന് ട്രംപ്
സ്വന്തം ലേഖകൻ
ന്യൂയോർക്ക് : വിവാഹേതര ലൈംഗിക ബന്ധം മറച്ചുവയ്ക്കാന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പോണ്‍ താരത്തിന് പണം നല്‍കിയ കേസില്‍, അമേരിക്കന്‍ മുന്‍ പ്രസിഡന്‌റ് ഡോണള്‍ഡ് ട്രംപ് കീഴടങ്ങി. മാന്‍ഹാട്ടണ്‍ ജില്ലാ അറ്റോര്‍ണി ഓഫീസില്‍ നേരിട്ട് ഹാജരായ ട്രംപിന്‌റെ അറസ്റ്റ് രേഖപ്പെടുത്തി.
പിന്നാലെ കുറ്റപത്രം വായിച്ചു കേള്‍ക്കല്‍ അടക്കമുള്ള നടപടികള്‍ക്ക് ശേഷം ട്രംപിനെ വിട്ടയച്ചു . ക്രിമിനല്‍കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റാണ് ഡോണാള്‍ഡ് ട്രംപ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റപത്രം വായിച്ചുകേട്ട ശേഷം താന്‍ നിരപരാധിയാണെന്ന് ട്രംപ് പറഞ്ഞു. തനിക്ക് മേല്‍ ചുമത്തിയ 34 കുറ്റങ്ങളും അദ്ദേഹം നിഷേധിച്ചു. അമേരിക്കന്‍ സമയം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.15ഓടെയാണ് ട്രംപ് കോടതിയില്‍ ഹാജരായത്. മണിക്കൂറുകളോളം നീണ്ട കോടതി നടപടികള്‍ക്കും വാദംപൂര്‍ത്തിയായതിനും പിന്നാലെയാണ് ട്രംപ് മടങ്ങിയത്.
കേസിലെ അടുത്ത ഘട്ട വാദം കേള്‍ക്കല്‍ ഡിസംബര്‍ നാലിന് നടക്കും. വിചാരണ നടപടികള്‍ അടുത്തവര്‍ഷം ജനുവരിയില്‍ ആരംഭിക്കുമെന്ന് കോടതി വ്യക്തമാക്കി.