അമേരിക്കക്കൊപ്പം ഡോണള്‍ഡ് ട്രംപ്: അണികളെ അഭിസംബോധന ചെയ്യാൻ ട്രംപ് ഫ്ലോറിഡയിലേയ്ക്ക്
യുഎസ്: അമേരിക്കയുടെ 47-മത് പ്രസിഡന്റായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് വിജയിച്ചു. സ്വിങ് സ്റ്റേറ്റുകളായ ജോർജിയയും നോർത്ത് കാരൊളൈനയും ട്രംപ് പിടിച്ചെടുത്തു.
പെൻസിൽവേനിയയടക്കം അഞ്ച് സ്വിങ് സ്റ്റേറ്റുകളിലും ട്രംപാണ് മുന്നേറുന്നത്. റിപ്പബ്ലിക്കൻ ശക്തികേന്ദ്രങ്ങളിലും ട്രംപ് ആധിപത്യം നിലനിർത്തി. വിജയ സൂചനകൾ വന്നതിന് പിന്നാലെ റിപ്പബ്ലിക്കൻ ക്യാപിൽ അണികളെ അഭിസംബോധന ചെയ്യാൻ ഒരുങ്ങുകയാണ് ട്രംപ്.
ഒടുവിലെ റിപ്പോർട്ട് അനുസരിച്ച് 227 ഇലക്ടറൽ വോട്ടുകൾ ട്രംപ് നേടിയിട്ടുണ്ട്. 153 ഇലക്ടറൽ വോട്ടുകളാണ് ഡമോക്രാറ്റിക് സ്ഥാനാർഥിയായ കമലയ്ക്ക് നേടാനായത്. 270 ഇലക്ടറൽ വോട്ടുകളാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാൻ വേണ്ടത്. അതിനിടെ ഡെമോക്രാറ്റിക് വാച്ച് പാർട്ടിയിൽ ഇന്ന് കമല ഹാരിസ് പങ്കെടുക്കില്ല. നാളെ സംസാരിക്കുമെന്ന് പാർട്ടി വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0