ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാർത്ഥികൾക്ക് വീണ്ടും ട്രംപ് ഭരണകൂടത്തിന്റെ പ്രഹരം; വീസ ഇന്റർവ്യൂ മരവിപ്പിച്ചു

Spread the love

വാഷിങ്ടൺ: വിദേശ വിദ്യാർത്ഥികൾക്ക് നേരെ കടുത്ത നടപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിദേശ വിദ്യാർത്ഥികൾക്കുള്ള വീസ ഇന്റർവ്യൂ മരവിപ്പിച്ച് ട്രംപ് ഭരണകൂടം.

F, M, J വീസ അപേക്ഷകർക്കുള്ള ഇന്റർവ്യൂകൾക്കാണ് നടപടി ബാധകമാകുക. അതേ സമയം നിലവിൽ ഇന്റർവ്യൂ അപ്പോയിൻമെന്റുകൾ ലഭിച്ചവരെ ഇത് ബാധിക്കില്ല. വിദേശ കാര്യ സെക്രട്ടറി മാർക്ക് റൂബിയോ കോൺസുലേറ്റുകൾക്ക് അയച്ച ഉത്തരവിലാണ് ഇത് സംബന്ധിച്ച നി‍‌‍‌‌ർദേശമുള്ളത്.

ഇതിനിടെ, കൂട്ടനാടുകടത്തലുകൾക്കിടെയിൽ ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികൾക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ് ഭരണകൂടം. ക്ലാസുകൾ ഒഴിവാക്കുകയോ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയോ ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും മറ്റ് വിദേശ വിദ്യാർത്ഥികൾക്കും വിസ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഭാവിയിൽ യുഎസ് വിസയ്ക്ക് അപേക്ഷിക്കാൻ കഴിഞ്ഞേക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഠനം ഉപേക്ഷിക്കുകയോ, ക്ലാസുകൾ ഒഴിവാക്കുകയോ, അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷനെ അറിയിക്കാതെ കോഴ്സിൽ നിന്ന് പിന്മാറുകയോ ചെയ്താൽ സ്റ്റുഡന്‍റ് വിസ റദ്ദാക്കപ്പെടാം.

കൂടാതെ ഭാവിയിൽ യുഎസ് വിസകൾക്ക് അപേക്ഷിക്കാനുള്ള യോഗ്യതയും നഷ്ടപ്പെട്ടേക്കാം. പ്രശ്നങ്ങൾ ഒഴിവാക്കാൻ വിസ നിബന്ധനകൾ എപ്പോഴും പാലിക്കുകയും വിദ്യാർത്ഥി പദവി നിലനിർത്തുകയും ചെയ്യണമെന്ന് ഇന്ത്യയിലെ യുഎസ് എംബസി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

മുൻകൂർ അറിയിപ്പ് കൂടാതെ വിസകൾ റദ്ദാക്കിക്കൊണ്ട് വിദേശ വിദ്യാർത്ഥികൾക്കെതിരായ നടപടികൾ യുഎസ് സർക്കാർ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്.

പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ മുതൽ ട്രാഫിക് നിയമലംഘനങ്ങൾ വരെ ഓരോ കേസിലും കാരണങ്ങൾ വ്യത്യസ്തമാണ്. ഇത്തരം നടപടികൾ നിയമപരമായ പ്രതിസന്ധിയിലേക്കും വലിയ ആശയക്കുഴപ്പത്തിലേക്കും വിദ്യാർത്ഥികളെ തള്ളിവിടുന്ന അവസ്ഥയാണ്.