
അമേരിക്കയുടെ വാക്കിന് പുല്ലുവില കല്‍പ്പിച്ച് പാകിസ്ഥാൻ; വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ട്രംപിനേറ്റ കനത്ത തിരിച്ചടി; കടുത്ത അപമാനം…!
ഡൽഹി: പാകിസ്ഥാൻ വെടിനിർത്തല്‍ കരാർ ലംഘിച്ചതോടെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അപമാനിക്കപ്പെട്ടത് അമേരിക്കയാണ്.
ഡെണാള്‍ഡ് ട്രംപിന്റെ നയതന്ത്ര വിജയമാണെന്ന അമേരിക്കയുടെ അവകാശവാദത്തിനേറ്റ കനത്ത തിരിച്ചടിയായി പാക് നടപടി. ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തല്‍ കരാറിന് സമ്മതിച്ചെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആണ് ലോകത്തെ ആദ്യം അറിയിച്ചത്.
അമേരിക്കയുമായുള്ള നീണ്ട ചർച്ചയ്ക്കൊടുവില്‍ ഇരു രാജ്യങ്ങളും വെടിനിർത്തലിന് ധാരണയിലെത്തി. ബുദ്ധിപരമായ നീക്കത്തിന് ഇന്ത്യയെയും പാകിസ്ഥാനെയും അഭിനന്ദിക്കുന്നുവെന്ന് ട്രംപ് എക്സില്‍ കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമേരിക്കയുടെ തയതന്ത്ര വിജയമെന്ന തരത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും വിവരങ്ങള്‍ പങ്കുവച്ചു. പിന്നാലെ പാകിസ്ഥാനും വെടിനിർത്തല്‍ സ്ഥിരീകരിച്ചു. ഇന്ത്യയും വെടിനിർത്താല്‍ പ്രഖ്യാപിച്ചെങ്കിലും പിന്നില്‍ മൂന്നാം കക്ഷിയില്ലെന്ന് വ്യക്തമാക്കി.
ഇതിനിടെ, അമേരിക്കയുടെ നീക്കങ്ങളെ അഭിനന്ദിച്ച് വിവിധ രാഷ്ട്രങ്ങള്‍ രംഗത്തെത്തി. എന്നാല്‍, ഇതിനൊക്ക മണിക്കൂറുകളുടെ ആയുസ് മാത്രമാണ് പാകിസ്ഥാൻ നല്‍കിയത്. അമേരിക്കയുടെ വാക്കിന് പുല്ലുവില കല്‍പ്പിച്ച് പാകിസ്ഥാൻ അതിര്‍ത്തി മേഖലകളിലേക്ക് ഡ്രോണുകള്‍ വര്‍ഷിച്ചു. വെടിനിര്‍ത്തലിനുശേഷമുള്ള പാക് പ്രകോപനം ഇന്ത്യ-പാക് സംഘർഷം തുടങ്ങിയത് മുതല്‍ അനുനയ നീക്കങ്ങള്‍ക്ക് ശ്രമിച്ച ട്രംപിനേറ്റ കനത്ത തിരിച്ചടിയായി.