video
play-sharp-fill

വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ അശ്ലീലചിത്ര നടിക്ക് പണം നൽകിയ കേസ്…! ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി കോടതി..! അറസ്റ്റിന് സാധ്യത

വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ അശ്ലീലചിത്ര നടിക്ക് പണം നൽകിയ കേസ്…! ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി കോടതി..! അറസ്റ്റിന് സാധ്യത

Spread the love

സ്വന്തം ലേഖകൻ

വാഷിങ്ടൺ: ലൈംഗികാരോപണ കേസിൽ യുഎസ് മുൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന് തിരിച്ചടി. ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി ന്യൂയോർക്കിലെ മൻഹട്ടൻ കോടതി. വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ അശ്ലീലചിത്ര നടിക്ക് പണം നല്‍കിയതിലാണ് നടപടി.

2016 തെരഞ്ഞെടുപ്പ് പ്രചാരണകാലത്താണ് ട്രംപ് 1.30 ലക്ഷം ഡോളര്‍ നല്‍കിയത്. ഈ പണം ബിസിനസ് ചെലവായി കാണിച്ചതാണ് കുറ്റകരമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

5 വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. എന്നാൽ നടപടി രാഷ്ട്രീയ പക പോക്കലാണെന്നാണ് ട്രംപിന്‍റെ വാദം.

ഇത് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ആഴ്ച്ച കീഴടങ്ങാനാണ് ട്രംപിനോട് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Tags :