
സ്വന്തം ലേഖകൻ
കൊച്ചി: കേരളത്തെ നടുക്കിയ ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ ഡൊമിനിക് മാര്‍ട്ടിൻ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതല്‍ അന്വേഷണത്തിലേക്ക് കടന്ന് പൊലീസ്.
ബോംബ് ഉണ്ടാക്കിയ് അടക്കം ഡൊമിനിക് ഒറ്റയ്ക്കാണോ നടത്തിയത് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി തമ്മനത്തെ ഡൊമിനിക്കിന്റെ വീട്ടില്‍ പൊലീസ് എത്തിയിട്ടുണ്ട്. ഇവിടെ പരിശോധന നടത്തിയ പൊലീസ് കുടുംബാംഗങ്ങളില്‍ നിന്നും മൊഴിയെടുക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടയാണ് ഡൊമിനിക്ക് മാര്‍ട്ടിൻ വീട്ടില്‍ നിന്നും പോയതെന്നാണ് ഭാര്യ മൊഴി നല്‍കിയിരിക്കുന്നത്. തിരികെ വരുമെന്നും വീട്ടുകാരോട് പറഞ്ഞിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദി താനാണെന്ന് ഡൊമിനിക് തന്നെ പൊലീസ് സ്റ്റേഷനിലെത്തി അറിയിക്കുകയായിരുന്നു.
സ്‌ഫോടനം നടത്തിയതിന്റെ ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ ഉണ്ടായിരുന്നു. ഡൊമിനിക് തന്നെയാണ് പ്രതി എന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തെക്കുറിച്ച് കാര്യങ്ങള്‍ വിശദമായി പറഞ്ഞ് ഫേസ്‌ബുക്കില്‍ വീഡിയോ ഇട്ട ശേഷമാണ് ഇയാള്‍ പൊലീസില്‍ കീഴടങ്ങിയത്.
ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് ബോംബ് ഉണ്ടാക്കാൻ പഠിച്ചത്. ആറ് മാസത്തോളമെടുത്താണ് ഇത് പഠിച്ചത്. സ്‌കൂട്ടറിലാണ് കളമശേരിയിലെ കണ്‍വെൻഷൻ സെന്ററിലേക്കെത്തിയത്. പെട്രോള്‍ സൂക്ഷിക്കുന്ന കുപ്പിക്കൊപ്പമാണ് ബോംബ് വച്ചത്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് ബോംബ് നിയന്ത്രിച്ചതെന്നും ഡൊമിനിക് പൊലീസിനോട് പറഞ്ഞു.
യഹോവ സാക്ഷികളോടുള്ള എതിര്‍പ്പു മൂലമാണ് ഇത്തരമൊരു കൃത്യം ചെയ്തതെന്നാണ് മാര്‍ട്ടിൻ പറഞ്ഞിരിക്കുന്നത്. ഇയാള്‍ നല്‍കിയ തെളിവുകള്‍ പരിശോധിച്ചും ഇയാളുമായി ബന്ധപ്പെട്ടുവരില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പരിശോധിച്ചാണ് ബോംബ് സ്‌ഫോടനം നടത്തിയതിന് പിന്നില്‍ ഡൊമിനിക് മാര്‍ട്ടിൻ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഔദ്യോഗികമായി ഇക്കാര്യങ്ങള്‍ പൊലീസ് സ്ഥീരികരിക്കേണ്ടതുണ്ട്.
ആറ് മാസം സമയമെടുത്താണ് ഡൊമിനിക് മാര്‍ട്ടിൻ ബോംബ് ഉണ്ടാക്കാൻ പഠിച്ചതെന്നാണ് പൊലീസ് നല്‍കുന്നത്. ബോംബ് സ്‌ഫോടനം നടത്തുന്ന നിര്‍ണായക തെളിവുകള്‍ ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നു. ബോംബ് സ്‌ഫോടനം ട്രിഗര്‍ ചെയ്യുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടുണ്ട്. മൊബൈല്‍ ഫോണില്‍ ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്നു.
രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങളാണ് മൊബൈലില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് മുഖേനയാണ് ഇയാള്‍ ഐഇഡി സ്‌ഫോടനം പഠിച്ചത്. കൃത്യമായ ആസൂത്രണം സ്ഫോടനത്തിന് പിന്നിലുണ്ടെന്ന് പൊലീസ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. സ്ഫോടനത്തിന് ശേഷം കണ്‍വൻഷൻ സെന്ററില്‍ നിന്നിറങ്ങി മാര്‍ട്ടിൻ നടന്നു പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് ശേഷം തൃശൂരിലെത്തി ഫേസ്‌ബുക്ക് ലൈവ് പങ്കുവച്ച ശേഷം കൊടകര സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്നാണ് നിഗമനം.
കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്റെ വീഡിയോ സന്ദേശവും നേരത്തെ പുറത്തുവന്നിരുന്നു. കീഴടങ്ങുന്നതിന് മുമ്ബ് ഫേയ്‌സ്ബുക്ക് പേജിലിട്ട ലൈവിലാണ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഡൊമിനിക് മാര്‍ട്ടിൻ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മൂന്നു മണിക്കൂര്‍ മുമ്ബാണ് ഡൊമിനിക് മാര്‍ട്ടിൻ ഫേയ്‌സ്ബുക്കില്‍ ലൈവ് വീഡിയോ ചെയ്തിരിക്കുന്നത്. ബോംബ് വെച്ചത് താനെന്നാണെന്നാണ് ഇയാള്‍ വീഡിയോയില്‍ അവകാശപ്പെടുന്നത്.
എന്തുകൊണ്ടാണ് താൻ സ്‌ഫോടനം നടത്തിയതെന്ന കാര്യം ഇയാള്‍ ഫേസ്‌ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. 16 വര്‍ഷമായി താനും യഹോവ സാക്ഷിയാണൈന്നും ആറ് വര്‍ഷത്തിന് മുമ്ബ് തെറ്റായ പ്രസ്ഥാനത്തു നിന്നും മാറിയെന്നും ഡൊമിനിക് വീഡിയോയില്‍ പറയുന്നു. യഹോവ സാക്ഷികളോടുള്ള എതിര്‍പ്പു കൊണ്ടാണ് ബോംബ് സ്‌ഫോടനം നടത്തിയതെന്നുമാണ് ഡൊമിനിക് മാര്‍ട്ടിൻ വീഡിയോയല്‍ പറയുന്നു.