
കൊച്ചി: നല്ല ശരീരാകൃതിയില്ലെന്നും ഭര്‍ത്താവിന്റെ സഹോദരന് കൂടുതല്‍ സുന്ദരിയായ യുവതിയെ ഭാര്യയായി ലഭിക്കുമെന്നും പറഞ്ഞ് ആക്ഷേപിച്ച യുവതിക്കെതിരെ ഉത്തരവുമായി ഹൈക്കോടതി. പെണ്‍കുട്ടിയെ ശാരീരികമായി അവഹേളിക്കുന്നതും വിദ്യാഭ്യാസയോഗ്യത പരിശോധിക്കുന്നതും ഗാര്‍ഹികപീഡനത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി നിർദേശം.
ബോഡി ഷെയ്മിങ് നടത്തി, വിദ്യാഭ്യാസയോഗ്യത പരിശോധിച്ചു എന്നീ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്തൃസഹോദരന്റെ ഭാര്യയ്‌ക്കെതിരേ ഗാര്‍ഹിക പീഡന നിയമപ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതി ഉത്തരവ്.
കണ്ണൂര്‍ കൂത്തുപറമ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നാംപ്രതിയാണ് ഹര്‍ജിക്കാരി. ഭര്‍ത്താവും ഭര്‍ത്തൃപിതാവുമായിരുന്നു ഒന്നും രണ്ടും പ്രതികള്‍. പരാതിക്കാരിയുടെ എം.ബി.ബി.എസ്.യോഗ്യത സംബന്ധിച്ച് സംശയം പ്രകടിപ്പിക്കുകയും സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുകയും ഇവർ ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിക്കാരിക്കു നേരെ നടത്തിയ പരാമർശങ്ങൾ ഗാര്‍ഹികപീഡന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. എന്നാൽ, ഇത് അംഗീകരിക്കാത്ത കോടതി ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയെയും ഭര്‍ത്താവിന്റെ ബന്ധുവായിട്ടേ കണക്കാക്കാനാകുവെന്നും വിലയിരുത്തി.