ഭർതൃവീട്ടിലെ കിണറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം: മകൾ ഗാർഹിക പീഡനത്തിന് ഇരയായി എന്ന് യുവതിയുടെ അമ്മ

Spread the love

 

തൃശൂർ: യുവതിയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം. മാന്ദാമംഗലം പള്ളിത്താഴം സ്വദേശി സിജി (35) മരിച്ചത്. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു ബന്ധുക്കൾ കമ്മിഷണർക്കു പരാതി നൽകി.

video
play-sharp-fill

 

സിജിയുടെ അമ്മ എറണാകുളം മൂക്കന്നൂർ കല്ലറ അരീക്കൽ അന്നാമ്മയും (70) സഹോദരി സിനുവുമാണ് പരാതി നൽകിയത്. മകൾക്കു ഭർതൃവീട്ടിൽ നിരന്തരം ശാരീരിക- മാനസിക പീഡനം അനുഭവിക്കേണ്ടി വന്നിരുന്നു. മകളുടെ ഭർത്താവിന്റെ ഉറ്റബന്ധു കൊലപാതകക്കേസിൽ ജയിൽവാസം അനുഭവിച്ചയാളാണ്. മകളുടെ ഭർത്താവ് പലവട്ടം അടിപിടികളിൽ ഉൾപ്പെടുകയും ആശുപത്രിവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

 

മാത്രമല്ല മകൾ മരിച്ച വിവരം ഭർതൃവീട്ടുകാർ തങ്ങളെ അറിയിച്ചില്ല. പോസ്റ്റ്മോർട്ടം ഒഴിവാക്കാനും തിടുക്കത്തിൽ സംസ്കാരം നടത്താനും ശ്രമിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നു നേരിട്ടു സ്റ്റേഷനിലെത്തി അറിയിച്ചിട്ടും സംഭവം ആത്മഹത്യയെന്നു സ്ഥാപിക്കാൻ ഒല്ലൂർ പോലീസ് ശ്രമം നടത്തിയെന്നും പരാതിയിൽ പറയുന്നു. ഡിവൈഎസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group