“ഇനി പൊലിയരുത് ജീവനുകൾ ” ഗാർഹികാതിക്രമങ്ങൾക്കെതിരെ പാട്ടും പറച്ചിലുമായി ഒത്തുകൂടി ഗാർഹികാതിക്രമ പ്രതിരോധ സമിതി കോട്ടയം ജില്ലാ കമ്മിറ്റി

Spread the love

കോട്ടയം :  “ഇനി പൊലിയരുത് ജീവനുകൾ ” ഗാർഹികാതിക്രമങ്ങൾക്കെതിരെ പാട്ടും പറച്ചിലുമായി ഗാന്ധി സ്ക്വയറിൽ ഒത്തുകൂടി ഗാർഹികാതിക്രമ പ്രതിരോധ സമിതി പ്രവർത്തകർ.

ഗാർഹികാതിക്രമ പ്രതിരോധ സമിതി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ തിരുനക്കര ഗാന്ധി പ്രതിമയ്ക്ക് സമീപം പന്തം കൊളുത്തുകയും മെഴുകുതിരികൾ തെളിയിക്കുകയും ചെയ്തു.

ഗാർഹികാതിക്രമങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കുക എന്ന മുദ്രാവാക്യമുയർത്തികൊണ്ടുള്ള കൂട്ടായ്മയിൽ സമിതിയുടെ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ : ഗിരിജ പാർവതി ആമുഖ പ്രഭാഷണം നടത്തി, യോഗത്തിൽ സമിതിയുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ത്രേസ്യാമ്മ മാത്യു, അഡ്വ.സ്മിത കൃഷ്ണൻ കുട്ടി, സമിതിയുടെ ജില്ലാ കൺവീനർ ജയശ്രീ  പി.കെ, ഡോ.കൊച്ചുറാണി എബ്രഹാം, ഡോ : തെരെസ്സ ജോസഫ്, സി എസ് ഐ കണക്കാരി ലോ കോളേജ് പ്രിൻസിപ്പൽ ഡോ.ജോയ്‌സി കരിങ്ങാട്ടിൽ, അഡ്വ.സ്മിതാ കൃഷ്ണൻകുട്ടി, അഡ്വ. സുബൈദ ലത്തീഫ്, വനിതാ സാഹിതി ജില്ലാ സെക്രട്ടറി പി.കെ ജലജാ മണി എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനിതാ സാഹിതിയുടെ ” മാണിക്യം പെണ്ണ് ” ന്റെ പാട്ടുകാർ ഗാന ഭൂഷണം വാസന്തി,പി.കെ.ജലജമണി സജിമോൾ സദാശിവൻ, ജയ്‌മോൾ വർഗീസ്,പ്രേമലത എൽ, രാധമ്മ ഇ.ബി. അഡ്വ. സുബൈദ ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ സ്ത്രീശാക്തീകരണ ഗാനങ്ങൾ ആലപിച്ചു.