video
play-sharp-fill

കൊല്ലത്ത് കുഞ്ഞിന് പാല് നല്‍കിയില്ലെന്ന് ആരോപിച്ച്‌ യുവതിയ്ക്ക് ഭര്‍തൃവീട്ടുക്കാരുടെ ക്രൂര മര്‍ദ്ദനം; പരാതി നൽകിയിട്ടും പോലീസ് കേസെടുത്തില്ല

കൊല്ലത്ത് കുഞ്ഞിന് പാല് നല്‍കിയില്ലെന്ന് ആരോപിച്ച്‌ യുവതിയ്ക്ക് ഭര്‍തൃവീട്ടുക്കാരുടെ ക്രൂര മര്‍ദ്ദനം; പരാതി നൽകിയിട്ടും പോലീസ് കേസെടുത്തില്ല

Spread the love

 

കൊല്ലം: പ്രസവം കഴിഞ്ഞ് 27-ാം ദിവസം യുവതിയ്ക്ക് ക്രൂര മർദ്ദനം. കൊല്ലം നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്.

 

കുഞ്ഞിന് പാല് നല്‍കിയില്ലെന്ന് ആരോപിച്ചാണ് 19 യുവതിയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മർദ്ദിച്ചത്. യുവതിയുടെ കയ്യും കാലും കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു.

 

ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരനും ഭര്‍തൃപിതാവും ഭര്‍തൃമാതാവും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ യുവതിയുടെ ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും ചവറ പൊലീസ് കേസെടുത്തില്ലെന്നും പരാതിയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group