video
play-sharp-fill

റാണിയും , ബ്രൂണിയും, ബ്രൂണോയും ഒടുവിൽ ‘ ജയിൽ മോചിതരായി’…! ഇനി മൂവരും കളമശ്ശേരി സ്വദേശി ഇബ്രാഹിമിന്റെ അരുമനായ്ക്കൾ

റാണിയും , ബ്രൂണിയും, ബ്രൂണോയും ഒടുവിൽ ‘ ജയിൽ മോചിതരായി’…! ഇനി മൂവരും കളമശ്ശേരി സ്വദേശി ഇബ്രാഹിമിന്റെ അരുമനായ്ക്കൾ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: റാണിയും , ബ്രൂണിയും, ബ്രൂണോയും ഇനി കളമശേരി സ്വദേശി ഇബ്രാഹിമിന് സ്വന്തം. കാക്കനാട് ജില്ലാ ജയിലിലെ വളര്‍ത്തു നായ്ക്കളായ മൂവരും ഒടുവിൽ ‘തടവറയിൽ’ നിന്നും മോചിതരായി.

കഴിഞ്ഞ മൂന്നര വര്‍ഷം ജയിലായിരുന്നു ഇവരുടെ ലോകം. ജില്ലാ ജയിലിലെ നായ പരിപാലന കേന്ദ്രത്തിലാണ് മൂവരും വളർന്നത്. മൂന്ന് പേര്‍ക്കും മൂന്നര വയസാണ് പ്രായം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോബർമാൻ, ലാബ്രഡോർ റിട്രീവർ, ജർമൻ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട ഇവരെ വെള്ളിയാഴ്ചയാണ് ലേലത്തിൽ വിറ്റത്.
8600 രൂപയ്ക്ക് കളമശേരി സ്വദേശി ഇബ്രാഹിം മൂവരെയും സ്വന്തമാക്കി. മുഴുവന്‍ പണവും അപ്പോള്‍ തന്നെ നല്‍കിയാണ് ഇബ്രാഹിം നായ്ക്കളെ വാങ്ങിയത്.

ഡോബർമാന് 30 കിലോയും മറ്റ് രണ്ട് ഇനത്തിനും 20 കിലോയുമാണ് ഭാരം. നാല്- അഞ്ച് പേര്‍ ലേലത്തിന് എത്തിയിരുന്നതായും ജയില്‍ അധികൃതര്‍ പറഞ്ഞു.

ഒരു വരുമാന മാര്‍ഗം എന്ന രീതിയിലാണ് മൂന്ന് വര്‍ഷം മുമ്പ് ജയിലില്‍ നായ് പരിപാലന കേന്ദ്രം ആരംഭിച്ചത്. അങ്ങനെ 2019ലാണ് നായകള വാങ്ങിയത്. നായ്ക്കളെ വളര്‍ത്തിയിരുന്ന തടവുകാരെ ഇതിനെ പരിപാലിക്കാനും ഏല്‍പ്പിച്ചിരുന്നു. പുറത്തു നിന്നും ബ്രീഡ് ചെയ്യ് ആദ്യ ഘട്ടത്തില്‍ അവയുടെ കുഞ്ഞുങ്ങളെ വിറ്റ് വരുമാനവും ലഭിച്ചിരുന്നു.

എന്നാല്‍ ഉദ്യോഗസ്ഥര്‍ മാറിയതോടെ ആണ് ഇവയുടെ ഭക്ഷണം ഉള്‍പ്പടെയുള്ള പരിപാലനത്തില്‍ തടസ സാധ്യതകള്‍ കണ്ടത്. കെന്നല്‍ ക്ലബ് രജിസ്ട്രേഷനും ഹെല്‍ത്ത് കാര്‍ഡും നായ്ക്കള്‍ക്ക് കൃത്യമായി വാക്സിനേഷനും നല്‍കിയിട്ടുണ്ടെന്ന് ജയില്‍ സൂപ്രണ്ട് അഖില്‍ എസ് നായര്‍ പറഞ്ഞു.

നായ്ക്കളെ പരിപാലിക്കാന്‍ ആളില്ലാതായതോടെയാണ് നായ്ക്കളെ ലേലം ചെയ്തത്. തടവുകാരെ ഇവ ആക്രമിക്കുമോ എന്ന സുരക്ഷാ വീഴ്ചയെ ഭയന്നുമാണ് കാക്കനാട് ജില്ലാ ജയിലില്‍ വളര്‍ത്തു നായകളെ ലേലത്തില്‍ വിറ്റതെന്ന് ജയില്‍ വകുപ്പ് പറയുന്നു.