നായകളെ വീട്ടില്‍ വളര്‍ത്തുന്നവരാണോ നിങ്ങള്‍? നിങ്ങളുടെ വളര്‍ത്തുനായകള്‍ എപ്പോഴും ഫ്രഷായിരിക്കണമോ? അധികം പണച്ചെലവില്ലാതെ ഒരു പെര്‍ഫ്യൂം തയ്യാറാക്കാം
കോട്ടയം: നായകളെ വീട്ടില്‍ വളര്‍ത്തുന്നവരാണോ നിങ്ങള്‍?
അവയ്ക്കാവശ്യമായ ഭക്ഷണം നല്‍കുന്നത് പോലെ പ്രധാനപ്പെട്ടതാണ് ശുചിത്വവും. ഒരു മാസത്തില്‍ കുറഞ്ഞത് പത്ത് പ്രാവശ്യമെങ്കിലും വളര്‍ത്തുനായകളെ ഉറപ്പായും കുളിപ്പിക്കണമെന്നാണ് വെറ്റിനറി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.
എത്ര മണമുളള ഷാംപൂ ഉപയോഗിച്ചാലും നായകളിലെ ഗന്ധം മാറണമെന്നില്ല. എന്നാല്‍ ഇനി അതിനായി വിലപിടിപ്പുളള അനിമല്‍ പെര്‍ഫ്യൂമുകള്‍ വാങ്ങി പണം കളയേണ്ട. അധികം പണച്ചെലവില്ലാതെ വെറും മൂന്ന് വസ്തുക്കള്‍ ഉപയോഗിച്ച് വളര്‍ത്തുനായകള്‍ക്കായി ഒരു പെര്‍ഫ്യൂം തയ്യാറാക്കാവുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെര്‍ഫ്യൂം തയ്യാറാക്കാൻ ഉപയോഗിക്കുന്ന കുപ്പിയിലേക്ക് 75 ശതമാനത്തോളം ശുദ്ധജലമെടുക്കുക. ശേഷം ഇതിലേക്ക് 25 ശതമാനത്തോളം റോ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ചേര്‍ത്തുകൊടുക്കുക. ഇവയെ നന്നായി യോജിപ്പിച്ചതിന് ശേഷം സുഗന്ധത്തിനായി നാല് മുതല്‍ അഞ്ച് തുളളി വാനില എസെൻഷ്യല്‍ ഓയില്‍ കൂടി ചേര്‍ത്തുകൊടുക്കാം.
സുഗന്ധത്തിനാവശ്യമായി വാനില എസെൻഷ്യല്‍ ഓയില്‍ ചേര്‍ക്കാവുന്നതാണ്. തയ്യാറാക്കിയ പെര്‍ഫ്യൂം ആവശ്യാനുസരണം നായകളില്‍ സ്‌പ്രേ ചെയ്തുകൊടുക്കാവുന്നതാണ്.
വളര്‍ത്തുനായകള്‍ക്ക് ഏതെങ്കിലും വിധത്തില്‍ മുറിവുകള്‍ ഉണ്ടായാല്‍ വൈറ്റമിൻ ഇ ഓയില്‍ പുരട്ടുന്നത് ഉത്തമമായിരിക്കും. കൂടാതെ നായകളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ വെളിച്ചെണ്ണ പുരട്ടുന്നത് നല്ലതായിരിക്കും.