
കോട്ടയം: കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. ഇന്നലെ മാത്രം ജില്ലയിൽ 28 പേർ തെരുവുനായ്ക്കളുടെ കടിയേറ്റ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. നായയുടെ കടിയേറ്റ് ഈ ആഴ്ചയിൽ മാത്രം ജില്ലയിൽ 76 പേർ ചികിത്സ തേടിയിരുന്നു. ഇതിൽ കുട്ടികളടക്കം നിരവധി പേർ ഉൾപ്പെടുന്നു.
തെരുവവുനായ്ക്കളുടെ ആക്രമണത്തിൽ ചികിത്സ തേടുന്നവരുടെ എണ്ണം മുൻ മാസങ്ങളെ അപേക്ഷിച്ച് വർധിച്ചു വരികയാണ്. തെരുവ് നായകളുടെ സ്വഭാവത്തിൽ മാറ്റം ഉണ്ടാവാൻ കാരണമാകുന്നത് കാലാവസ്ഥയിൽ ഉണ്ടായ വ്യതിയാനം ആണെന്ന് മേഖലയിലെ വിദഗ്ധർ പറയുന്നു.
മെഡിക്കൽ കോളേജ് ബസ്റ്റാൻഡ് പരിസരങ്ങളിൽ കഴിഞ്ഞദിവസം കയ്യിൽ ഭക്ഷണസാധനങ്ങളുമായി വന്നവരെ നായ്ക്കൂട്ടം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയതായി റിപ്പോർട്ട് ഉണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികളുടെ കയ്യിൽ കഴിവതും ഭക്ഷണ സാധനങ്ങൾ നൽകാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് തെരുവ് നായകളെ ആകർഷിക്കാൻ ഇടയാകും. നായകളെ അനാവശ്യമായി പ്രകോപിപ്പികാത്തിരിക്കുക. ഇത്തരത്തിലുള്ള പ്രവൃത്തികൾ അപകടങ്ങൾക്ക് ഇടയായേക്കാം എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.