കണ്ണില്ല ക്രൂരത; സ്വന്തം വളർത്തുനായയെ തുടലിലിട്ട് പൊക്കിയെടുത്ത് വട്ടം കറക്കി നിലത്തടിച്ചു; ചവിട്ടിയും അടിച്ചും ക്രൂരമായി മർദിച്ചു;യുവാവിനെതിരെ കേസേടുത്ത് ഏറ്റുമാനൂർ പോലീസ്

Spread the love

കോട്ടയം: ഏറ്റുമാനൂരിൽ സ്വന്തം വളർത്തുനായയെ തുടലിലിട്ട് പൊക്കിയെടുത്ത് വട്ടം കറക്കി നിലത്തടിച്ചു ആഞ്ഞു ചവിട്ടിയും അടിച്ചും ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് ഏറ്റുമാനൂർ പോലീസ്.തോമ എന്ന് വിളിക്കുന്ന ജിതിൻ രാജിനെതിരെയാണ് കേസെടുത്തത്.101 കവല ഭാഗത്ത് വച്ച് ആണ് സംഭവം.

video
play-sharp-fill

വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വൈസ് എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ആനിമൽസ് -1960 പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.

പ്രതി ജിതിൻ രാജിനെതിരെ നാട്ടുകാർക്കും വീട്ടുകാർക്കും എതിരെ ആക്രമണം നടത്തുന്നു എന്ന പരാതിയിൽ നിലവിൽ ഏറ്റുമാനൂർ പോലീസ് കേസെടുത്തിരുന്നു. ഈ കേസിൽ പ്രതി റിമാൻഡിൽ ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group