
എറണാകുളം: വീടിനോട് ചേർന്ന് കളിക്കുന്നതിനിടെ മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു. എറണാകുളം വടക്കൻ പറവൂർ നീണ്ടുരിൽ ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.
വീടിനോട് ചേർന്ന് കളിക്കുന്നതിനിടെ ആയിരുന്നു മൂന്നര വയസുകാരി നിഹാരയുടെ ചെവി തെരുവ് നായ കടിച്ചെടുത്തത്. കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഗുരുവായൂരിലും സമാനമായ രീതിയിൽ തെരുവ് നായ ആക്രമണമുണ്ടായിരുന്നു. ഗുരുവായൂർ സ്വദേശി വഹീദയെ ആണ് നായ ആക്രമിച്ചത്. പുല്ല് പറിക്കുന്നതിനിടെ വീട്ടമ്മയുടെ ചെവി തെരുവുനായ കടിച്ചെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group