നായയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുണ്ടാക്കി ലൈംഗികമായി ഉപദ്രവിച്ചു; 23കാരൻ അറസ്റ്റില്‍

Spread the love

ബംഗളൂരുവിലെ ജയനഗറില്‍ തെരുവ് നായയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റില്‍. ശാലിനി ഗ്രൗണ്ടില്‍ തെരുവ് നായയെ ലൈംഗികമായി പീഡിപ്പിച്ചതിന് 23 വയസുള്ള ദിവസവേതനക്കാരനായ ബിഹാര്‍ സ്വദേശിയാണ് പിടിയിലായത്.

ഒരു പ്രാദേശിക മൃഗസംരക്ഷക ഈ പ്രവർത്തി കാണുകയും വീഡിയോ തെളിവുകള്‍ റെക്കോർഡ് ചെയ്യുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു.

പരിക്കേറ്റ നായയെ രക്ഷപ്പെടുത്തി വൈദ്യസഹായം നല്‍കിവരികയാണ്. ബീഹാർ സ്വദേശിയായ പ്രതി, നായയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിക്കുകയും പ്രകൃതിവിരുദ്ധ ലൈംഗിക പ്രവർത്തികളില്‍ ഏർപ്പെടാൻ ശ്രമിക്കുകയും ചെയ്തു. തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്ന യുവാവിനെ ആദ്യമായി കാണുന്നതല്ലെന്നാണ് മൃഗസംരക്ഷകയുടെ പരാതിയില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് ജയനഗർ പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവ ശേഷം രക്ഷപെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാരും മൃഗസ്നേഹികളും ചേര്‍ന്നാണ് പിടികൂടിയത്