അപ്പൂ… മടങ്ങിവരൂ, കാത്തിരിക്കുന്നു നാട്; മൂലവട്ടത്ത് നിന്നും കാണാതായ നായക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

കോട്ടയം: ” അവന്‍ അങ്ങനെ ദൂരേയ്‌ക്കൊന്നും പോകാറില്ല. എപ്പോഴും ഞങ്ങളുടെ കൂടെ കാണും. ആരെങ്കിലും എടുത്ത്‌കൊണ്ടു പോയിക്കാണാനാണ് സാധ്യത. മടങ്ങിവരുമെന്ന് ഉറപ്പുണ്ട്.”- നാട്ടുകാരുടെ പൊന്നോമനയായ അപ്പുവിനെക്കുറിച്ച് പറയുമ്പോള്‍ പ്രദേശവാസിയായ വിഷ്ണുവിന്റെ വാക്കുകളിടറി. മൂലവട്ടം മുപ്പായിക്കാട് സ്‌കൂളിന് സമീപത്ത് നിന്നും ഇന്നലെ വൈകുന്നേരം കാണാതായ അപ്പു എന്ന നായക്കുട്ടിക്ക് വേണ്ടി കാത്തിരിക്കുകയാണ് നാട്.

അപ്പുവിന്റെ ഉടമയും കുടുംബവും യാത്ര പോയിരുന്നതിനാല്‍ സമീപത്തുള്ള യുവാവിന്റെ പക്കല്‍ ഏല്‍പ്പിച്ചാണ് മടങ്ങിയത്. നല്ലരീതിയില്‍ അപ്പുവിനെ പരിചരിച്ചിരുന്ന യുവാവിനെ ധര്‍മ്മസങ്കടത്തിലാക്കിയിരിക്കുകയാണ് അപ്രതീക്ഷിത തിരോധനം. കഴുത്തില്‍ കറുത്ത ബെല്‍റ്റ് ധരിച്ചിട്ടുണ്ട്. സ്വതവേ ശാന്തപ്രകൃതമാണ്. അപ്പുവിനെ കണ്ട്കിട്ടുന്നവര്‍ ബന്ധപ്പെടുക- 8907058438

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group