മാനിറച്ചിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വൻതുകയ്ക്ക് വേട്ടക്കാർ നൽകിയത് പട്ടിയിറച്ചി; ഇറച്ചി കഴിച്ചവരെല്ലാം ആശുപത്രിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാളികാവ്: മാനിറച്ചിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വൻതുകയ്ക്ക് പട്ടി ഇറച്ചി നൽകി നാട്ടുകാരെ പറ്റിച്ച് വേട്ടക്കാർ. ഇറച്ചി വേവാൻ മാനിറച്ചി വേവുന്നതിലും കൂടുതൽ സമയം എടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംശയം തോന്നിയ നാട്ടുകാർ തിരച്ചിലിൽ നടത്തിയതോടെ മലയോരത്ത് നിരവധി പട്ടികളുടെ തലകൾ കണ്ടെത്തി. എന്നാൽ മനിറച്ചി വിൽക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമായതിനാൽ ആരും പരാതിപ്പെടാൻ മുതിർന്നില്ല. പട്ടി ഇറച്ചി കഴിച്ച പലരും ആശുപത്രികളിൽ ചികിത്സയിലാണ്. പോലീസും വനം വന്യജീവി വകുപ്പും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വേട്ടസംഘം നൽകിയത് പട്ടിമാംസം തന്നെയാണെന്നാണ് അധികൃതരുടെ ഇതുവരെയുള്ള നിഗമനം. മാനിറച്ചിയാണ് നൽകിയതെങ്കിൽ വന്യജീവി സംരക്ഷണ നിയമ പ്രകാരം വനംവകുപ്പും പട്ടി ഇറച്ചിയാണ് നൽകിയതെങ്കിൽ കബളിപ്പിച്ചതിന്റെ പേരിൽ പോലീസും വേട്ടസംഘത്തിനെതിരെ കേസെടുക്കും.