
കുമരകം: കുമരകം ഗവണ്മെന്റ് സ്കൂള്‍ ആറാംക്ലാസ് വിദ്യാര്‍ഥി ജോയല്‍ ജോസഫ് (11) ഇന്നലെ സ്കൂള്‍ വിട്ട സമയത്താണ് ആ കാഴ്ച കണ്ടത്.
ചന്തത്താേട്ടിലെ കലക്കവെള്ളത്തില്‍ പ്രാണനുവേണ്ടി പോരാടുന്ന ഒരു നായ്ക്കുട്ടി.
റോഡിലും മറുകരയിലും ഉണ്ടായിരുന്ന പലരും ഈ കാഴ്ച കണ്ടെങ്കിലും അത്ര ഗൗരവമായി എടുത്തില്ല. നായ്ക്കുട്ടിയുടെ ദയനീയാവസ്ഥ കണ്ട ജാേയല് തന്റെ ഉടുപ്പ് ഊരിവച്ച് തോട്ടിലേക്ക് എടുത്തുചാടി നായക്കുട്ടിയെ എടുത്തു നീന്തി കരിങ്കല്‍ സംരക്ഷണഭിത്തിയുടെ കുത്തുകല്ലുകളില്‍ ചവിട്ടി സഹപാഠിയുടെ സഹായത്താേടെ കരയ്ക്കെത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നായയുടെ ജീവനും വിലമതിക്കാനാവാത്തതും നഷ്ടപ്പെട്ടാല്‍ ആര്‍ക്കും തിരികെ നല്കാനാകാത്തതുമാണെന്ന് തിരിച്ചറിഞ്ഞ ജോയലിനെ മാതൃകയാക്കാം. കുമരകം നാലാം വാര്‍ഡില്‍ തച്ചാറക്കാവ് വീട്ടില്‍ ബെറ്റിയുടെയും കവിതയുടെയും മകനാണ് ജോയല്‍ ജോസഫ്.



