
കോട്ടയം :വളര്‍ത്തുനായ ലൈസന്‍സിന് ഗ്രാമപ്പഞ്ചായത്ത് ഓഫീസ് സന്ദര്‍ശിക്കാതെ തന്നെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍.
citizen.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ഫീസടച്ച് അപേക്ഷിക്കേണ്ടത്. പഞ്ചായത്തുകളില്‍ നായ്ക്കളുടെ ലൈസന്‍സ് ഫീസ് ഒക്ടോബര്‍ 15 മുതല്‍ 50 രൂപയാക്കി.
നേരത്തേ 10 രൂപയായിരുന്നു. തദ്ദേശസ്വയംഭരണവകുപ്പാണ് ഇക്കാര്യങ്ങളില്‍ സ്പഷ്ടീകരണം നല്‍കി ഉത്തരവിറക്കിയത്. പേവിഷപ്രതിരോധ കുത്തിവെപ്പെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്യണം. ലൈസന്‍സ് ഓണ്‍ലൈനിലോ തപാലിലോ ലഭിക്കും.