play-sharp-fill
കൊറോണ ലോക്ക് ഡൗൺ കാലത്ത് നായയുടെ മുഖത്ത് വെട്ടി പരിശീലനം: അക്രമി സംഘം പരിശീലനം നടത്തിയത് കോട്ടയം നഗരമധ്യത്തിൽ; വേട്ടേറ്റ നായയുടെ കണ്ണീന്റെ കാഴ്ച അപകടാവസ്ഥയിൽ

കൊറോണ ലോക്ക് ഡൗൺ കാലത്ത് നായയുടെ മുഖത്ത് വെട്ടി പരിശീലനം: അക്രമി സംഘം പരിശീലനം നടത്തിയത് കോട്ടയം നഗരമധ്യത്തിൽ; വേട്ടേറ്റ നായയുടെ കണ്ണീന്റെ കാഴ്ച അപകടാവസ്ഥയിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: വീട്ടിൽ നിന്നും തുടലും പൊട്ടിച്ച് ഇറങ്ങിയോടിയ നായയെ വെട്ടി അക്രമികളുടെ പരിശീലനം. പ്ര്‌ത്യേക തീവ്ര വാദ സ്വഭാവമുള്ള സംഘടകൾ നേരത്തെ ഇത്തരത്തിൽ നായയെ വെട്ടി പരിശീലിക്കുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനു സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസം കോട്ടയം നഗരത്തിലുണ്ടായത്. മുഖത്തും, കയ്യിലും വെട്ടേറ്റ നായയുടെ കാഴ്ച ശക്തി പോലും ഭീഷണിയിലാണ്.


ബുധനാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. സി.എം.എസ് കോളേജ് റോഡിൽ തലയ്ക്കു മുറിവേറ്റ തെരുവുനായ അലഞ്ഞു തിരിഞ്ഞു നടക്കുന്നതായും, നായക്കു ഭക്ഷണവും ചികിത്സയും നൽകാൻ നായ പ്രേമികളുടെ സഹായവും അഭ്യർത്ഥിച്ച് പത്രഫോട്ടോഗ്രാഫറായ ദിലീപ് പുരയ്ക്കൻ എന്നയാളാണ് ഫെയ്‌സ്ബുക്കിൽ നായയുടെ ചിത്രം സഹിതം പോസ്റ്റിട്ടത്. പോസ്റ്റിനു പിന്നാലെ തന്നെ സംഭവം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായി മാറുകയും ചെയ്തു. ഇതോടെ വിവരം അറിഞ്ഞ് വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുൺ സ്ഥലത്ത് എത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു  നടത്തിയ പരിശോധനയിൽ നായക്കു പരിക്ക് ഗുരുതരമാണെന്നു കണ്ടെത്തി. മുഖത്ത് കണ്ണിന്റെ കാഴ്ച നഷ്ടമാകുന്ന തരത്തിൽ നായക്കു വെട്ടേറ്റിരിക്കുകയായിരുന്നു. തുടർന്നു, ദിലീപ് പുരയ്ക്കനും പൊലീസും ചേർന്നു വിവരം മൃഗസംരക്ഷണ പ്രവർത്തകരെ അറിയിച്ചു.

കോട്ടയം നഗരത്തിൽ മൃഗങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ആനിമൽ ലീഗൽ ഫോഴ്സ് ഇന്റഗ്രേഷൻ (ആൽഫി) പ്രവർത്തകരാണ് വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയത്. ആൽഫി പ്രവർത്തകരായ സൂരജ് എസ്.പൈയും, സുരേഷും സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിൽ നായക്കു ക്രൂരമായി വെട്ടേറ്റതായി കണ്ടെത്തി.

തുടർന്നു നായയെ കോടിമതയിലെ വെറ്റനറി ആശുപത്രിയിൽ എത്തിച്ചു. തുടർന്നു നടത്തിയ ചികിത്സയിലാണ് നായയുടെ നെറ്റിയിലും കണ്ണിന്റെ കാഴ്ചയെപ്പോലും സാരമായി ബാധിക്കുന്ന രീതിയിൽ ആഴത്തിലുള്ള മുറിവാണ് ഏറ്റിരിക്കുന്നതെന്നു കണ്ടെത്തിയത്.

ഇതിനിടെ ഫെയ്സ് ബുക്ക് പോസ്റ്റ് കണ്ട് നായയുടെ ഉടമകളും സ്ഥലത്ത് എത്തി. വീട്ടിൽ നിന്നും തുടൽ പൊട്ടിച്ച് ഇറങ്ങിപ്പോന്ന തങ്ങളുടെ പ്രിയപ്പെട്ട നായയെ തേടി അലയുകയായിരുന്നു ഇവർ. ഫെയ്‌സ്ബുക്കിൽ വാർത്ത കണ്ടതിനെ തുടർന്നു ഇവർ നായയെ ഏറ്റെടുത്ത് വീട്ടിലേയ്ക്കു കൊണ്ടു പോയി. തലയ്‌ക്കേറ്റ പരിക്ക് ഭേദമാകും വരെ ഇവർ നായയെ സംരക്ഷിക്കുന്നതിനുള്ള ഒരുക്കത്തിലാണ്.

എന്നാൽ, നായയോട് കൊടും ക്രൂരത കാട്ടിയത് ആരാണെന്നറിയാനുള്ള വ്യഗ്രതയിലാണ് കോട്ടയം നഗരം. നായയെ വെട്ടിമൃതപ്രായനാക്കിയ ആളെ കണ്ടെത്തി തക്കതായ ശിക്ഷ നൽകണമെന്ന ആവശ്യമാണ് ഉയരുന്നത്.