പുലിക്കായി വനംവകുപ്പ് കൂട് സ്ഥാപിച്ചു: കുടുങ്ങിയത് നായ: സംഭവം സുല്‍ത്താൻബത്തേരിയില്‍

Spread the love

വയനാട്: സുല്‍ത്താൻബത്തേരിയില്‍ പുലിക്കായി വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ നായ കുടുങ്ങി. നായ താനെ രക്ഷപ്പെട്ടു. ബത്തേരി കോട്ടക്കുന്നിലെ പോള്‍ മാത്യുസിൻ്റെ വീട്ടിലാണ് വനം വകുപ്പ് പുലിയെ കുരുക്കാൻ കൂട് സ്ഥാപിച്ചത്.

ഇന്ന് പുലർച്ചെ 3. 25 ഓടെയാണ് കൂട്ടില്‍ നായ കുടുങ്ങിയത്. പിന്നീട് രണ്ടുമണിക്കൂറിന് ശേഷം ഏകദേശം 5 മുക്കാലോടെ നായ കൂടില്‍ നിന്ന് പുറത്തേക്ക് വന്നു. നായയുടെ സിസിടിവി ദൃശ്യവും പുറത്തു വന്നിട്ടുണ്ട്.