അമ്മയായിട്ട് ഒരാഴ്ച  മാത്രം, ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയ തെരുവ് നായ മൂര്‍ഖന്റെ കടിയേറ്റ് ചത്തു ; ഇതൊന്നുമറിയാതെ പാല് കുടിച്ച പിഞ്ചോമനകളും പിടഞ്ഞു വീണു ; നൊമ്പര കാഴ്ചയായി നായയും കുഞ്ഞുങ്ങളും

Spread the love

കോഴിക്കോട് : അമ്മയായിട്ട് ഒരാഴ്ച  മാത്രം, ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയ തെരുവ് നായ മൂര്‍ഖന്‍ പാമ്ബിന്റെ കടിയേറ്റ് ചത്തു.

പിന്നാലെ വിഷം ശരീരത്തില്‍ എത്തിയ നായയുടെ പാല്‍ കുടിച്ചതിനെ തുടര്‍ന്ന് 2 നായക്കുട്ടികളും നിമിഷ നേരം കൊണ്ട് പിടഞ്ഞുചത്തു. മാളത്തില്‍ നിന്നും വീണ്ടുമെത്തിയ മൂര്‍ഖന്‍ അവശേഷിച്ചവയില്‍ ഒരു നായക്കുട്ടിയെ കടിച്ചെടുത്ത് മാളത്തിലേക്ക് കൊണ്ടുപോയി. കോഴിക്കോട് പന്തീരാങ്കാവ് കുന്നത്ത് പാലത്തിനടുത്താണ് കണ്ടുനിന്നവരില്‍ ഒരുപോലെ ഞെട്ടലും നൊമ്ബരവുമുണ്ടാക്കിയ സംഭവങ്ങള്‍ നടന്നത്.

കുന്നത്ത്പാലം സ്വദേശിനി മഞ്ഞക്കോട്ട് വൈക്കാട്ടിരി പറമ്ബില്‍ ഫാത്തിമയുടെ വീട്ടുപറമ്ബില്‍ കഴിഞ്ഞിരുന്ന നായ ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രസവിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ നായ അസ്വാഭാവികമായി കരുയ്ക്കുന്നത് കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം നായ ചത്തു വീഴുകയുമായിരുന്നു. പരിഭ്രമിച്ച വീട്ടുകാര്‍ പ്രദേശത്തെ പൊതുപ്രവര്‍ത്തകനായ അബ്ദുള്‍ അസീസിനെ വിവരമറിയിച്ചു. അബ്ദുല്‍ അസീസ് എത്തി ചത്ത നായയെ മാറ്റുന്നതിനിടെ പാല് കുടിച്ചിരുന്ന രണ്ട് കുഞ്ഞുങ്ങള്‍ കൂടി ചത്ത് വീഴുകയായിരുന്നു. ഇതോടെ പാമ്ബ് കടിച്ചതാവാം എന്ന സംശയം ബലപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്യാവശ്യ കാര്യത്തിനായി വീട്ടിലേക്ക് പോയ അസീസ് മടങ്ങിയെത്തിയപ്പോഴേക്കും അവശേഷിച്ച കുഞ്ഞുങ്ങളില്‍ ഒന്നിനെയും കടിച്ചെടുത്ത് മൂര്‍ഖന്‍ മാളത്തിനുള്ളിലേക്ക് പോയി. സംഭവിച്ചതൊന്നും അറിയാതെ അവിടെയാകെ ഓടിനടന്ന പട്ടിക്കുഞ്ഞുങ്ങള്‍ കാഴ്ച കാണാനെത്തിയവരിലും നൊമ്ബരമുളവാക്കി. ഒടുവില്‍ പ്രദേശത്ത് തന്നെ ഈയിടെ പ്രസവിച്ച നായയുടെ അടുത്ത് അവശേഷിച്ച മൂന്ന് കുഞ്ഞുങ്ങളെ കൊണ്ടുവിട്ടതോടെയാണ് ഏവര്‍ക്കും ആശ്വാസമായത്. ചത്ത നായയുടെയും കുഞ്ഞുങ്ങളുടെയും ജഡം സമീപത്ത് തന്നെ കഴിയെടുത്ത് മറവ് ചെയ്തു.