
വിളിച്ചിട്ട് വരാത്ത ദേഷ്യം; ശരീരമാകെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഉടമ വഴിയിലുപേക്ഷിച്ച വളർത്തുനായ ചത്തു; നായയുടെ ശരീരത്തിൽ പത്തോളം മുറിവുകൾ; ഉടമക്കെതിരെ പൊലീസ് കേസ്
ഇടുക്കി: ശരീരമാകെ വെട്ടിപ്പരിക്കേപ്പിച്ച ശേഷം ഉടമ വഴിയിലുപേക്ഷിച്ച വളർത്തുനായ ചത്തു. തൊടുപുഴയിലാണ് സംഭവം.
വിളിച്ചിട്ട് വന്നില്ലെന്ന കാരണത്താലാണ് ഉടമ ഷൈജു തോമസ് നായയെ ക്രൂരമായി ഉപദ്രവിച്ചത്. അനിമൽ റെസ്ക്യൂ ടീമിൻ്റെ സംരക്ഷണത്തിലായിരുന്നു നായ.
തലയിൽ ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ നായയെ തൊടുപുഴ മുതലക്കോടത്താണ് ഷൈജു ഉപേക്ഷിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് റെസ്ക്യൂ ടീം സംരക്ഷണം ഏറ്റെടുത്തിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നായയുടെ ശരീരത്തിൽ പത്തോളം മുറിവുകളാണുണ്ടായിരുന്നു. ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തിരുന്നു.
Third Eye News Live
0