പട്ടിയെ കണ്ട് കുട്ടി തോട്ടിൽ ചാടി: ഞെട്ടിത്തെരിച്ച് നാട്ടുകാർ; സംഭവം കുമരകത്ത്
സ്വന്തം ലേഖകൻ
കോട്ടയം: പിന്നാലെ ഓടിയെത്തിയ പട്ടിയെ കണ്ട് ഭയന്ന പത്താം ക്ലാസ് വിദ്യാർത്ഥി കടികിട്ടാതിരിക്കാൻ സ്‌കൂൾ യൂണിഫോമും ബാഗുമായി ആറ്റിൽ ചാടി. സ്‌കൂളിലേയ്ക്ക് നടന്നെത്തിയ കുട്ടി ആറ്റിൽ ചാടിയത് എന്തിനാണെന്നറിയാതെ നാട്ടുകാർ ഞെട്ടി. പിന്നാലെ ചാടി കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർ പക്ഷേ, സംഭവം കണ്ട് ഞെട്ടി. വെള്ളത്തിൽ തല പൊക്കി നീന്തി നിൽക്കുന്നു ആ കുട്ടി.
പത്താം ക്ലാസ് വിദ്യാർത്ഥിയായ അംബരീഷ് എന്ന പയ്യനാണ് അൽപ്പനേരത്തേയ്ക്കെങ്കിലും ഭീതി സൃഷ്ടിച്ചത്. ബോട്ട് ജെട്ടിയിൽ വെള്ളിയാഴ്ച രാവിലെ 9നാണ് സംഭവം. ബോട്ട് ജെട്ടിയിലും പരിസരത്തും ധാരാളം ആളുകൾ നിൽക്കുമ്പോഴായിരുന്നു പെട്ടെന്ന് അംബരീഷ് കുളത്തിലേയ്ക്ക് ചാടിയത്. യൂണിഫോം ധരിച്ച കുട്ടി ബാഗുമായി വെള്ളത്തിലേക്കു ചാടുന്നതു പലരും കണ്ടെങ്കിലും എന്താണു സംഭവമെന്ന് ആർക്കും മനസിലായില്ല.
കുട്ടിയെ രക്ഷിക്കാൻ പലരും ഓടിയടുത്തു. ഉടനെ അംബരീഷ് വെള്ളത്തിൽ നിന്ന് തല ഉയർത്തി വരികയായിരുന്നു. ഇതോടെ നീന്തൽ അറിയാവുന്ന കുട്ടിയാണെന്ന് മനസിലായതോടെ പലരും പിൻവാങ്ങി. എന്നാൽ അംബരീഷിനെ കാത്ത് ആ പട്ടി കടവിൽ കാത്ത് നിന്നിരുന്നു. ഒടുവിൽ നാട്ടുകാർ ചേർന്ന് കരയ്ക്കു ‘കാത്തുനിന്ന’ നായയെ ഓടിക്കുകയായിരുന്നു. ശേഷമാണ് അംബരീഷ് കരയ്ക്ക് കയറിയത്. വീട്ടിൽ പോയി നനഞ്ഞ യൂണിഫോം മാറിയ ശേഷമാണ് അംബരീഷ് പരീക്ഷയ്ക്കു പോയത്. ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയാണ് അംബരീഷ്.

Third Eye News Live
0