സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷം ; കൊല്ലത്ത് ഓട്ടോറിക്ഷ ഡ്രൈവർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്ക്

Spread the love

കൊല്ലം :കൊല്ലത്ത് ഒരാൾക്ക് തെരുവ് നായയുടെ കടിയേറ്റു. ചിതറയിൽ ഓട്ടോറിക്ഷ ഡ്രൈവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കല്ലുവെട്ടാൻകുഴി എ എസ് ഭവനിൽ സുഗതനയാണ് തെരുവ് നായ കടിച്ചത്.

video
play-sharp-fill

രാവിലെ 6.30 ഓടെ പത്രം എടുക്കാനായി റോഡിലിറങ്ങിയപ്പോഴാണ് സുഗതന്റെ കാലിൽ പിന്നിൽ നിന്ന് എത്തിയ തെരുവ് നായ കടിച്ചത്.

ആക്രമണത്തിൽ സുഗതന്റെ കാലിന് ആഴത്തിലുളള മുറിവ് ഏറ്റിട്ടുണ്ട്.പരുക്കേറ്റ സുഗതനെ കടയ്ക്കൽ പാരിപ്പളളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group