
പത്തനംതിട്ട: നായ കടിച്ചതിനെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന വീട്ടമ്മ പനി ബാധിച്ച് മരിച്ചു.
ഓമല്ലൂര്‍ മണ്ണാറമല കളര്‍നില്‍ക്കുന്നതില്‍ കെ. മോഹനന്‍റെ ഭാര്യ കൃഷ്ണമ്മ (57) യാണ് മരിച്ചത്. കഴിഞ്ഞ മാസം നാലിന് കൃഷ്ണമ്മയെ നായ കടിച്ചിരുന്നു.
പുരികത്താണ് കടിയേറ്റത്. വാക്‌സിനേഷനും പൂര്‍ത്തിയാക്കിയിരുന്നതായി പറയുന്നു. മൂന്നു ദിവസം മുൻപ് കടുത്ത പനിയെത്തുടര്‍ന്ന് കൃഷ്ണമ്മയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പേവിഷ ബാധയാണോ മരണകാരണമെന്നറിയാൻ കൂടുതല്‍ പരിശോധന വേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു. ഇതിനായി സ്രവങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
സംസ്‌കാരം നാളെ 11 ന് വീട്ടുവളപ്പില്‍. മക്കള്‍: ആര്യ മോഹന്‍, ആതിര മോഹന്‍. മരുമക്കള്‍: സുശാന്ത്, അനൂപ്.