
ണ്ണൂർ: കണ്ണൂരില്‍ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരൻ മരിച്ചു.
തമിഴ്നാട് സേലം സ്വദേശികളുടെ മകനായ ഹരിത്താണ് മരിച്ചത്.
നായയുടെ കടിയേറ്റ് കഴിഞ്ഞ 12 ദിവസമായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുട്ടിക്ക് വാക്സീൻ എടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മെയ് 31ന് പയ്യാമ്പലത്തെ വാടക കോട്ടേഴ്സിന് സമീപത്ത് വച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. മുഖത്ത് കടിയേറ്റ കുഞ്ഞിനെ പിന്നീട് ആശുപത്രിയിലെത്തിച്ച് വാക്സീൻ നല്‍കിയിരുന്നു. എന്നാല്‍ ജീവൻ രക്ഷിക്കാനായില്ല.