രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെ ഉറങ്ങണം സാര്‍…! അയല്‍വാസിയുടെ വളര്‍ത്തുനായ രാത്രി കുരയ്ക്കുന്നത് കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്ന് പരാതി; ഇടപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ: വളർത്തുനായയുടെ കുര കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്ന പരാതിയില്‍ ഇരുകക്ഷികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
തൃശൂർ കോർപ്പറേഷൻ സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നല്‍കിയത്. തൃശൂർ പെരിങ്ങാവ് സ്വദേശിനി സിന്ധു ബല്‍റാം സമർപ്പിച്ച പരാതിയിലാണ് നടപടി.
അയല്‍വാസിയുടെ നായ തുടർച്ചയായി കുരയ്ക്കുന്നതുകാരണം കുടുംബാംഗങ്ങള്‍ക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നില്ലെന്നണ് പരാതി. രാത്രി 10 മുതല്‍ രാവിലെ അഞ്ചു വരെ ഉറങ്ങാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശൂർ കോർപ്പറേഷൻ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടില്‍ പരാതിക്കാരിയുടെയും അയല്‍വാസിയുടെയും വീടുകളില്‍ നായ്ക്കളെ വളർത്താൻ ലൈസൻസില്ലെന്ന് പറയുന്നു. ലൈസൻസ് എടുക്കാൻ ഏഴു ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.
അനുവദിച്ച സമയത്തിനുള്ളില്‍ ലൈസൻസ് എടുത്തില്ലെങ്കില്‍ നടപടിയെടുക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍ തന്‍റെ വളർത്തു നായക്ക് 2022 ല്‍ ലൈസൻസ് എടുത്തിട്ടുണ്ടെന്ന് പരാതിക്കാരി അറിയിച്ചു.