തിരുവനന്തപുരത്ത് സ്കൂൾ വിട്ട് മടങ്ങിയ പ്ലസ് ടു വിദ്യാർത്ഥിനിയെ വളർത്തു നായ്ക്കൾ ആക്രമിച്ചു;വിദ്യാർത്ഥികളുടെ നിലവിളി കേട്ട് നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്;നാട്ടുകാർ അടിച്ചിട്ടും നായ്ക്കൾ ഏറെ നേരം ആക്രമിച്ചു; ആക്രമിച്ചത് വേട്ടയ്ക്ക് ഉപയോഗിക്കുന്ന ബെല്‍ജിയന്‍ മലിനോയിസ് ഇനത്തില്‍പ്പെട്ട നായ

Spread the love

തിരുവനന്തപുരം: വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിനിക്കു ഗുരുതര പരുക്ക്.ശ്രീകാര്യം പോങ്ങുമ്മൂട് ആണ് സംഭവം.

video
play-sharp-fill

വേട്ടയ്ക്ക് ഉപയോഗിക്കുന്ന ബെൽജിയൻ മലിനോസ് നായ്ക്കളാണ് കുട്ടിയെ കടിച്ച് കീറിയത്. അലക്ഷ്യമായി നായ്ക്കളെ അഴിച്ചുവിട്ട ഉടമക്കെതിരെ കുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

മൺവിള സ്വദേശികളായ മനോജ്, ആശ ദമ്പതികളുടെ മകൾ അന്ന മരിയയെയാണ് നായ്ക്കൾ ക്രൂരമായി ആക്രമിച്ചത്. ഇന്നലെ ഉച്ചയോടെ സ്കൂൾ കഴിഞ്ഞ് കൂട്ടുകാരിക്കൊപ്പം മടങ്ങുകയായിരുന്നു കുട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു കുട്ടി ബാഗ് കൊണ്ട് അടിച്ചു നായ്ക്കളെ പ്രതിരോധിച്ചു. അതേസമയം അന്ന നിലത്തുവീണതോടെ കാലില്‍ നായ കടിക്കുകയായിരുന്നു. വിദ്യാർഥികളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്.

നാട്ടുകാര്‍ അടിച്ചിട്ടും കടിവിടാന്‍ നായ്ക്കള്‍ തയാറായില്ല. നായകളെ ഉടമ അലക്ഷ്യമായി അഴിച്ചുവിട്ടതാണ് സംഭവത്തിനു കാരണമായതെന്നു പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. കുട്ടിയുടെ പിതാവ് ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കി. പോങ്ങുംമൂട് ബാപുജി നഗര്‍ സ്വദേശിയുടെതാണ് രണ്ടു നായകളും.