സംസാരശേഷിയില്ലാത്ത കുട്ടിയെ തെരുവുനായ ആക്രമിച്ചു ;കുന്നംകുളത്താണ് സംഭവം; കഴുത്തിലും മുഖത്തും കടിയേറ്റു

Spread the love

തൃശ്ശൂർ: കുന്നംകുളത്തിനടുത്ത് സംസാരശേഷിയും കേൾവി ശേഷിയുമില്ലാത്ത കുട്ടിയെ തെരുവുനായ കടിച്ചു.പോർകുളം സെൻ്ററിൽ മുഹമ്മദ് ഫൈസലിനാണ് (7) കടിയേറ്റത്.

മുഖത്തും കഴുത്തിലും കടിയേറ്റ കുട്ടിയെ

ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.കുട്ടിയുടെ നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടിച്ച നായയുടെ കുഞ്ഞ് കഴിഞ്ഞ ദിവസം വാഹനമിടിച്ച് ചത്തിരുന്നു. അതിനു ശേഷം നായ അക്രമാസക്തനാവുക യായിരുന്നെന്ന് നാട്ടുകാർ പറയുന്നു.