പാലക്കാട്: മണ്ണാർക്കാട് വീടിന്റെ സിറ്റ് ഔട്ടില്‍ കളിച്ചു കൊണ്ടിരുന്ന നാല് വയസ്സുകാരന് തെരുവു നായയുടെ ആക്രമണം.
മുഖത്തും പുറത്തും പരുക്കേറ്റ കുട്ടിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് ചേലേങ്കര നെടുങ്ങോട്ടില്‍ സുധീഷിന്റെ മകൻ ധ്യാനിനാണ് പരുക്കേറ്റത്.
ഉച്ചയ്ക്കു ശേഷം മൂന്നരയോടെയാണ് സംഭവം. സുധീഷ് ഓട്ടോറിക്ഷയുമായി വീട്ടില്‍ നിന്നും പോയ സമയത്ത് സിറ്റൗട്ടിലായിരുന്നു കുട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സമയത്താണ് റോഡിലുണ്ടായിരുന്ന തെരുവുനായകള്‍ വീട്ടിലേക്ക് കടന്ന് കുട്ടിയെ കടിച്ചത്. വീട്ടുകാർ കുഞ്ഞിൻ്റെ കരച്ചില്‍ കേട്ട് ഓടിയെത്തി കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.