video
play-sharp-fill

ചാലക്കുടി കൂടപ്പുഴയില്‍ തെരുവുനായ ആക്രമണം; കുട്ടികളടക്കം 12 പേരെ കടിച്ചു; തെരുവുപട്ടിക്ക് പേയുണ്ടോ എന്ന് സംശയം; കടിയേറ്റവര്‍ ചികിത്സയില്‍

Spread the love

തൃശൂര്‍: ചാലക്കുടി കൂടപ്പുഴയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ കുട്ടികളടക്കം 12 പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവര്‍ ചാലക്കുടി മെഡിക്കല്‍ കോളേജിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലുമായി ചികിത്സയിലാണ്.
ബൈക്കില്‍ സഞ്ചരിക്കുന്നവരെയും നായ ആക്രമിച്ചിട്ടുണ്ട്.

നായയ്ക്ക് പേയുണ്ടോ എന്ന് സംശയം ഉണ്ട്. എന്നാല്‍ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് സി എസ് സുരേഷ് പ്രതികരിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെട്ടുകടവ് സ്വദേശികളായ ജോബി, ശ്രുതിന്‍ (26), മേലൂര്‍ സ്വദേശി സീന ജോസഫ്, ചാലക്കുടി സ്വദേശികളായ ലിജി ബെന്നി, അഭിനന്ദവ് (13), ജോയല്‍ സോജന്‍ (17), ഡേവീസ് (62), കെ എസ് നന്ദിക, കൂടപ്പുഴ സ്വദേശി ഏയ്ഞ്ചല്‍ ബിജോ (13), എന്നിവർക്കാണ് കടിയേറ്റത്.