കോട്ടയം ജില്ലയിൽ തെരുവുനായ്ക്കളുടെ വിളയാട്ടം: 10 ദിവസത്തിനുള്ളില്‍  പട്ടികടിയേറ്റവരുടെ എണ്ണം 60ന് മുകളിലെന്ന് കണക്കുകൾ; പേ വിഷബാധയേറ്റ് ഒരാൾ മരിച്ചു; നടപടിയെടുക്കാതെ അധികൃതർ

കോട്ടയം ജില്ലയിൽ തെരുവുനായ്ക്കളുടെ വിളയാട്ടം: 10 ദിവസത്തിനുള്ളില്‍ പട്ടികടിയേറ്റവരുടെ എണ്ണം 60ന് മുകളിലെന്ന് കണക്കുകൾ; പേ വിഷബാധയേറ്റ് ഒരാൾ മരിച്ചു; നടപടിയെടുക്കാതെ അധികൃതർ

കോട്ടയം: ജില്ലയില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കഴിഞ്ഞ 10 ദിവസത്തെ കണക്കെടുത്താൽ‍ പല ഭാഗങ്ങളിലായി പട്ടികടിയേറ്റവരുടെ എണ്ണം 60ന് മുകളിലാണ്. പ്രശ്നത്തെ ഫലപ്രദമായി നേരിടാന്‍ ഇതേവരെ യാതൊരു നടപടിയും സ്വീകരിക്കാതെ ജില്ലാ ഭരണകൂടം.

അസം സ്വദേശിയായ ജീവന് ബറുവ എന്നയാളാണ് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയില് പേവിഷബാധയേറ്റ് ചികിത്സയ്ക്കിടെ മരിച്ചത്. കഴിഞ്ഞ ഒരു ദിവസത്തിനുള്ളില്‍ മാത്രം അഞ്ചിടങ്ങളിലായി 12 പേരെയാണ് തെരുവുനായ ആക്രമിച്ചത്.

പേവിഷബാധയുള്ള നായ്ക്കളാണ് മിക്കയിടങ്ങളിലും ആക്രമണം നടത്തിയത് എന്നതാണ് ഏറ്റവും ഭയാനകമായ കാര്യം. കഴിഞ്ഞ 48 മണിക്കൂറില് ആക്രമണം നടത്തിയ നായകള്‍ക്ക് പേവിഷബാധയുണ്ടോ എന്നതിന്റെ പരിശോധന ഫലം പുറത്തു വന്നിട്ടില്ല. തെരുവുനായയുടെ ആക്രമണത്തില്‍ പേവിഷബാധയേറ്റ് ഒരാളുടെ ജീവന് നഷ്ടപ്പെട്ടിട്ടും ഈ പ്രശ്നത്തെ ഫലപ്രദമായി നേരിടാന്‍ ഇതേവരെ ജില്ലാ ഭരണകൂടത്തിന് ആയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടവാതൂരിലും കളത്തിപ്പടിയിലും തെരുവുനായ ആക്രമണം ഉണ്ടായി. വടവാതൂര്‍ കടത്തിനു സമീപം മീന്‍ പിടിക്കാന്‍ എത്തിയ കുറ്റിക്കാട്ട് വീട്ടില്‍ സന്തോഷിനെയും മറ്റൊരാളെയുമാണ് തെരുവുനായ ആക്രമിച്ചത്. കടിയേറ്റ രണ്ടു പേരും കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സ തേടി. ഈ ഭാഗത്ത് ഒരു ആടിനെയും നായ കടിച്ചിട്ടുണ്ട്. പിന്നീട് കളത്തിപ്പടി ഭാഗത്തേയ്ക്ക് എത്തിയ ഈ നായ ഒരു വീട്ടിലെ വളര്‍ത്തുനായയെയും കടിച്ചു. കടിയേറ്റ നായയെ നാട്ടുകാര്‍ ചേര്‍ന്ന് കൂട്ടില്‍ കെട്ടിയിട്ടിരിക്കുകയാണ്.

കോട്ടയം കറുകച്ചാലിൽ 11 വയസുകാരി അടക്കം 3 പേർക്കും വെള്ളൂർ വടകരയിൽ സ്ത്രീകളടക്കം 2 പേർക്കും തെരുവ് നായയുടെ കടിയേറ്റു. തിരുവാര്പ്പില് കഴിഞ്ഞ ദിവസം രാത്രി 5 പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. വൈക്കത്താണ് ഏറ്റവും കൂടുതൽ പേർക്ക് കടിയേറ്റത്. ഇതുവരെ 39 പേരെയാണ് തെരുവുനായ കടിച്ചത്.

രണ്ടുദിവസം മുമ്പാണ് ചെമ്പ് പോസ്റ്റ് ഓഫീസിന് സമീപം 11 പേരെ തെരുവ് നായ ആക്രമിച്ചത്. തലേന്ന് തലയോലപ്പറമ്പ് പഞ്ചായത്തില് 10 പേർക്ക് തെരുവുനായ ആക്രമണമേറ്റു. കഴിഞ്ഞ 28ന് വെച്ചൂരില് പേവിഷബാധയേറ്റ നായ കടിച്ച വളർത്തുനായ വീട്ടമ്മയെ അടക്കം 3 പേരെ കടിച്ച്‌ പരിക്കേല്പ്പിച്ചിരുന്നു. ഇതിന് തൊട്ട് മുൻപ് വൈക്കം നഗരസഭാ പരിധിയില് 12 പേരെ തെരുവുനായ ആക്രമിച്ചിരുന്നു. പിന്നീടാണ് ബസ് കാത്തു നിന്ന 2 സ്ത്രീകളെ വെള്ളൂർ പഞ്ചായത്തിലെ വടകരയിൽ നായ ആക്രമിച്ചത്.

കോട്ടയം നഗരമധ്യത്തില് മിനി സിവില് സ്റ്റേഷന് സമീപം 3 പേരെ തെരുവുനായ ആക്രമിച്ചിരുന്നു. ഇതിനിടെ കോട്ടയം മെഡിക്കൽ കോളേജ്ആശുപത്രിയിലെ കൂട്ടിപ്പിരിപ്പുകാരനെ കഴിഞ്ഞ ദിവസം തെരുവുനായ ആക്രമിച്ചു. പിന്നാലെ പാലായിലും തെരുവ് നായ ഒരാളെ ആക്രമിച്ചു. ഇത്രയൊക്കെയായിട്ടും ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നാണ് ജില്ലാ കലക്റ്റര്‍ പറയുന്നത്. തെരുവ് നായ്ക്കളുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്ക് ഒന്നും ചെയ്യാനാവുന്നില്ല എന്നതാണ് സത്യം.