കോട്ടയം വടവാതൂരില്‍ ആറ് വയസുകാരിക്ക് തെരുവ് നായയുടെ കടിയേറ്റു; കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ഓടിയെത്തിയ നായ ആക്രമിക്കുകയായിരുന്നു

Spread the love

കോട്ടയം: വടവാതൂരില്‍ ആറ് വയസുകാരിക്ക് തെരുവ് നായയുടെ കടിയേറ്റു. വടവാതൂർ വലിയപാറയ്ക്കു സമീപം അനുഗ്രഹയ്ക്കാണ് നായയുടെ കടിയേറ്റത്.

video
play-sharp-fill

കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ അടുത്തേക്ക് തെരുവ് നായ ഓടി വരുകയായിരുന്നു.

നായയെ കണ്ടു ഭയന്നോടിയ ഓടിയ കുട്ടിയുടെ പുറകു ഭാഗത്തു കടിക്കുകയും ആയിരുന്നു. വളരെ ആഴത്തിലുള്ള മുറിവായതിനാല്‍ കുട്ടിയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്തെ തെരുവ് നായ ശല്യത്തിനെതിരെ ശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറയുന്നു. പല തവണ അധികൃതരെ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെനും നാട്ടുകാർ പറയുന്നു.