
സ്വന്തം ലേഖകൻ
ചങ്ങനാശേരി: നഗരത്തിൽ ഇന്നലെ 56 പേരെ തെരുവു നായ്ക്കൾ കടിച്ചു. ഇന്നലെ രാവിലെ കവിയൂർ റോഡിൽ ഉദയഗിരി ജങ്ഷൻ മുതൽ ഫാത്തിമാപുരം വരെയുള്ളവരെയാണ് വഴിയാത്രക്കാരെ കടിച്ചത്. ഇന്നലെ വൈകിട്ട് ആറിന് ഉദയഗിരി ജങ്ഷനിൽ ഏഴു പേരെയാണ് തെരുവ നായ കടിച്ചത്.
ഇവരെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് രാവിലെ മുതൽ ഇവിടെ 56 പേരെ തെരുവു നായ്ക്കൾ കടിച്ചു കൊണ്ടുവന്നിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ജീവൻ ഭയന്നാണ് മാർക്കറ്റുകളിലും മറ്റും എത്തുന്നത്.കാൽനടക്കാരെ തെരുവു നായ്ക്കൾ ആക്രമിക്കുന്ന സംഭവം നഗരത്തിൽ തുടർക്കഥയാവുകയാണ്.അപ്പോഴും നഗരാസഭാ അധീകൃതർ നടപടി എടുക്കാതെ മുഖം തിരിച്ചിരിക്കുന്ന അവസ്ഥയാണ് കാണാൻ കഴിയുന്നത്.
പ്രഭാതസവാരിക്കാരും കാൽനടയാത്രികരും ഭയന്നാണ് യാത്ര ചെയ്യുന്നത്. നഗരത്തിലുള്ള തെരുവുനായ്കളെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നതിന് ഓപ്പറേഷൻ തിയേറ്റർ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും വന്ധ്യംകരണ ശസ്ത്രക്രിയനടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
നായ് പിടിത്തക്കാരില്ലാത്തതാണ് ഇത് മുടങ്ങാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എ.ബി.സി. പദ്ധതിക്കുവേണ്ടി നഗരസഭ ബജറ്റിൽ ഫണ്ട് നീക്കിവെക്കുന്നതല്ലാതെ പദ്ധതികൾ നടപ്പിലാകുന്നില്ല. തെരുവുനായ്ക്കളുടെ സംരക്ഷണത്തിന് പ്രത്യേക സ്ഥലം കണ്ടെത്തി ഷെൽട്ടർ ഹോം നിർമിക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ, നാളിതുവരെ യാതൊന്നും നടന്നിട്ടില്ല. ഇത് നഗരസഭയുടെ വലിയ വീഴ്ചയാണെന്ന് നാട്ടുകാർ പറയുന്നു.
നായയുടെ കടിയേറ്റവരെയെല്ലാം ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.



